Latest NewsNewsInternational

എല്ലാ വകഭേദങ്ങള്‍ക്കും ഫലപ്രദമെന്ന് പഠനം: കോവിഡിനെ ചെറുക്കാന്‍ പുതിയ വാക്‌സിന്‍

വാഷിംഗ്ടണ്‍: കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ വാക്‌സിനുകള്‍ ഒരുങ്ങുന്നു. നോവവാക്‌സ് എന്ന കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ആശ്വാസകരമായ പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നോവവാക്‌സ് കോവിഡിനെതിരെ 90 ശതമാനം ഫലപ്രദമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

Also Read: ആന്റണി ചേട്ടനെ വെച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നുവെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ: ഒമർ ലുലു

കോവിഡിന്റെ എല്ലാ തരത്തിലുമുള്ള വകഭേദങ്ങള്‍ക്ക് നോവവാക്‌സ് ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മെക്‌സിക്കോ, യുഎസ് എന്നീ രാജ്യങ്ങളിലാണ് പഠനം നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമായ മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് നോവവാക്‌സ് സൂക്ഷിക്കാനും വിതരണം ചെയ്യാനും എളുപ്പമാണെന്നതാണ് മറ്റൊരു സവിശേഷത.

അധികം വൈകാതെ തന്നെ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടാനാണ് കമ്പനിയുടെ തീരുമാനം. സെപ്റ്റംബര്‍ അവസാനത്തോടെ 100 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഉത്പ്പാദിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നോവവാക്‌സിന് അനുമതി ലഭിച്ചാല്‍ ആഗോളതലത്തില്‍ വാക്‌സിനേഷന് വേഗം കൂട്ടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button