മിതമായ അളവിലാണെങ്കിലും പതിവായി കഴിക്കേണ്ടത് കൊണ്ടുതന്നെ ഇത് ഒന്നിച്ച് വാങ്ങുകയായിരിക്കും മിക്കവരും ചെയ്യുക. ഇങ്ങനെ ഒന്നിച്ച് വാങ്ങുമ്പോള്‍ നേരിടുന്ന പ്രശ്നമാണ് ഇവ പെട്ടെന്ന് കേടായിപ്പോകുന്നത്.
പല രീതിയില്‍ സൂക്ഷിച്ചുനോക്കിയിട്ടും ഇത്തരത്തില്‍ ഡ്രൈ ഫ്രൂട്ട്സ് കേടായിപ്പോകുന്നു എങ്കില്‍ ഈ നാല് മാര്‍ഗങ്ങള്‍ കൂടി ഒന്ന് പരീക്ഷിച്ചുനോക്കൂ. തീര്‍ച്ചയായും ഡ്രൈ ഫ്രൂട്ട്സ് കേടാകാതെ സൂക്ഷിക്കാൻ നിങ്ങള്‍ക്ക് സാധിക്കും.
ഡ്രൈ ഫ്രൂട്ട്സ് ഇട്ടുവയ്ക്കാനെടുക്കുന്ന പാത്രം എയര്‍ ടൈറ്റ് ആയിരിക്കണം. സാധാരണ പാത്രങ്ങളിലോ കുപ്പികളിലോ ഇട്ടുവച്ചാല്‍ ഇവ എളുപ്പത്തില്‍ ചീത്തയായിപ്പോകാം. എയര്‍ ടൈറ്റ് കണ്ടെയ്നറുകളാണെങ്കില്‍ ഇവയ്ക്ക് ഓക്സിജനുമായുള്ള സമ്പര്‍ക്കം കുറയുകയും ദീര്‍ഘനാള്‍ കേടാകാതിരിക്കുകയും ചെയ്യുന്നു.
ഡ്രൈ ഫ്രൂട്ട്സ്, ആദ്യമേ ഉണങ്ങിയവ ആണല്ലോ, അതുകൊണ്ട് ചൂടെത്താത്ത സ്ഥലങ്ങളില്‍ വച്ചാല്‍ പൂപ്പല്‍ പിടിക്കുകയോ കേടാകുകയോ ചെയ്തേക്കാമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല, ഡ്രൈ ഫ്രൂട്ട്സ് ഉണങ്ങിയതും തണുപ്പുള്ളതുമായ സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. ഷെല്‍ഫുകളിലാണെങ്കില്‍ അങ്ങനെയുള്ള സ്പെയ്സുകള്‍ ഇവയ്ക്കായി കണ്ടെത്താം.
ഡ്രൈ ഫ്രൂട്ട്സ് പെട്ടെന്ന് ചീത്തയായിപ്പോകുന്നുവെന്ന് തോന്നിയാല്‍ അവയെ എടുത്ത് ഒന്ന് ടോസ്റ്റ് ചെയ്ത ശേഷം വീണ്ടും സൂക്ഷിക്കാം. ഓവനിലാണെങ്കില്‍ നാലോ അഞ്ചോ മിനുറ്റ് മതി ഇത് ചെയ്യാൻ. ഓവനില്ലാത്തവര്‍ക്ക് പാനില്‍ വച്ചും വറുത്തെടുക്കാം.
Post Your Comments