KeralaLatest NewsNews

‘പുരുഷാധിപത്യ സമൂഹത്തില്‍ എന്ത് ജനാധിപത്യ മൂല്യമാണ് വീട്ടിലുള്ളവര്‍ക്ക് കൊടുക്കുന്നത്’: മാലാ പാര്‍വതി

'ഒരു വീട്ടില്‍ ഏതെങ്കിലും തരത്തില്‍ ഭയത്തിലോ അപകടത്തിലോ ആയവര്‍ക്ക് പോയി കാണാനായി കോടതിയുടെയോ മറ്റെന്തെങ്കിലുമൊരു ജുഡീഷ്യല്‍ സംവിധാനം ഉണ്ടാവേണ്ടതാണ് '- മാല പാർവതി പ്രതികരിച്ചു.

പാലക്കാട്: നെന്മാറയിൽ പത്തു വര്‍ഷമായി മുറിയില്‍ യുവതി ഒളിപ്പിച്ചു താമസിച്ചുവെന്ന വിഷയത്തില്‍ പ്രതികരിച്ച്‌ നടി മാല പാര്‍വതി. ‘കുടുംബമാണ് ഏറ്റവും സുരക്ഷിതമെന്ന് നമ്മുടെ പൊലീസും സര്‍ക്കാരുമെല്ലാം പറയുന്നു. എന്നാല്‍ വീട് എന്ന ഇൻസ്റ്റിറ്റ്യൂഷൻ പുരുഷാധിപത്യ സമൂഹത്തില്‍ എന്ത് ജനാധിപത്യ മൂല്യമാണ് വീട്ടിലുള്ളവര്‍ക്ക് കൊടുക്കുന്നത്’- മാല പാർവതി ചോദിച്ചു.ഒരു ചാനൽ ചർച്ചയ്ക്കിടയിലാണ് മാല പാർവതി സജില-റഹ്മാൻ വിഷയത്തിൽ പ്രതികരിച്ചത്.

‘റഹ്മാന്റെ പിതാവ് സജിത കൂടോത്രം ചെയ്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. 18 വയസുള്ള ഒരു കുട്ടിയുടെ പ്രണയമാണ്. അങ്ങനെ വരുമ്പോള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ അതിന് അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടെന്ന് അവള്‍ ചിന്തിക്കില്ല. അതിനാല്‍ തന്നെ എന്ത് കഷ്ടപ്പാടിനും അവള്‍ തയ്യാറായിരിക്കും. ഇവിടെയാണ് കുടുംബം അവരില്‍ ഉണ്ടാക്കുന്ന പേടി പ്രശ്‌നമാവുന്നത്. പത്ത് വര്‍ഷമൊന്നും അവര്‍ അതിനകത്ത് ഇരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. ഒരു ഘട്ടത്തില്‍ അവിടെ നിന്ന് പുറത്ത് വരണമെന്ന് തോന്നിയാലും ആരോടാണ് പറയുക.അതിനാല്‍ ഒരു വീട്ടില്‍ ഏതെങ്കിലും തരത്തില്‍ ഭയത്തിലോ അപകടത്തിലോ ആയവര്‍ക്ക് പോയി കാണാനായി കോടതിയുടെയോ മറ്റെന്തെങ്കിലുമൊരു ജുഡീഷ്യല്‍ സംവിധാനം ഉണ്ടാവേണ്ടതാണ് ‘- മാല പാർവതി പ്രതികരിച്ചു.

Read Also: മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം: സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ്

അതേസമയം സജില റഹ്മാൻ വിഷയത്തിൽ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി വ്യക്തമാക്കി. ‘ പ്രണയത്തിന്റെ പേരിലാണെങ്കില്‍ പോലും 10 വര്‍ഷം മുറിക്കുള്ളില്‍ അടച്ചിടപ്പെട്ട സജിതയുടെ മാനസികവും ശാരീരികവും ആയ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്കയുണ്ട്. ഈ നാളുകളില്‍ ഇവര്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല എന്നുവേണം കരുതാന്‍. സജിതയുടെ ഫോട്ടോയും വിഡിയോയും കാണുമ്പോള്‍ അങ്ങനെയാണ് മനസ്സിലാകുന്നത് ‘ ഷിജി ശിവജി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button