Latest NewsNewsInternational

ഗ്യാസ് ലൈന്‍ പൊട്ടിത്തെറിച്ച് 12 മരണം, നൂറോളം പേര്‍ക്ക് പരിക്ക് : മരണ സംഖ്യ ഉയരും

ബെയ്ജിംഗ്: ചെനയിലെ ഒരു റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടില്‍ ഞാറാഴ്ച ഗ്യാസ് ലൈന്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുബെ, ഷിയാന്‍ നഗരത്തിലെ ഷാങ്‌വാന്‍ ജില്ലയില്‍ രാവിലെ ആറരയോടെയാണ് സ്‌ഫോടനം നടന്നത്. ഗുരുതരമായി പരിക്കേറ്റ 39 പേരെ അടക്കം നൂറ്റി അന്‍പതോളം പേരെ പ്രദേശത്തുനിന്നും രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ എത്തിച്ചതായും സര്‍ക്കാര്‍ നിയന്ത്രിത വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോ ഷോയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നതായി കാണുന്നു. അപകടത്തില്‍ പെട്ടവര്‍ക്കായുളള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. അപകടത്തില്‍ പെട്ടവരുടെ എണ്ണം ഇനിയും ഉയരുമെന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button