ഒരിക്കലെങ്കിലും മുഖക്കുരു വരാത്തവര്‍ കുറവായിരിക്കും. ഇത്തരത്തില്‍ ചര്‍മ്മത്തിലുണ്ടാകുന്ന മുഖക്കുരു ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. അതുപോലെ തന്നെ മുഖക്കുരുവിന് പ്രതിവിധികളും പലതുണ്ട്. അത്തരത്തില്‍ മുഖക്കുരു അകറ്റാൻ
വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. മുഖക്കുരുവിന്റെ വലുപ്പവും ചുവപ്പ് നിറവും കുറയാന്‍ ഇത് സഹായിക്കും.
ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. അഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം.
തേൻ പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. ഇത് പതിവായി ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും.
ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.
Post Your Comments