Latest NewsCricketNewsSports

സഹതാരവുമായി കൂട്ടിയിടിച്ചു: ഓര്‍മ്മശക്തി നഷ്ടപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം

പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം

കേപ്ടൗണ്‍: സഹതാരവുമായി കൂട്ടിയിടിച്ച് പരിക്കേറ്റതിന് പിന്നാലെ ഓര്‍മ്മശക്തി നഷ്ടപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫാഫ് ഡുപ്ലിസിയ്ക്കാണ് പരിക്കേറ്റതിന് പിന്നാലെ ഓര്‍മ്മപ്പിശക് സംഭവിച്ചത്. ഡുപ്ലസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Also Read: തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് പുതിയ പദവി : ബിജപിക്കെതിരെ പുതിയ നീക്കവുമായി മമത

‘പിന്തുണ അറിയിച്ച് സന്ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കും നന്ദി. തിരികെ ഹോട്ടലില്‍ എത്തിയിരിക്കുകയാണ്. പരിക്ക് ഭേദമാകുന്നു. കൂട്ടിയിടിയില്‍ ഓര്‍മ്മശക്തി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എത്രയും വേഗം കളിക്കളത്തിലേയ്ക്ക് മടങ്ങി വരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ’- ഡുപ്ലസി ട്വിറ്ററില്‍ കുറിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച അബുദാബിയില്‍ നടന്ന പിഎസ്എല്‍ മത്സരത്തിലാണ് ഡുപ്ലസിയ്ക്ക് പരിക്കേറ്റത്. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ മറുഭാഗത്തുനിന്നും ഓടി വന്ന മൊഹമ്മദ് ഹസ്‌നൈനുമായാണ് ഡുപ്ലസി കൂട്ടിയിടിച്ചത്. ഹസ്‌നൈന്റെ കാല് ഡുപ്ലസിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഡുപ്ലസിയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button