KeralaLatest NewsNews

സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു: ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത്

ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പോലീസുകാരാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു. തിരുവനന്തപുരം ജില്ലയിലാണ് പോലീസുകാരില്‍ കോവിഡ് അതിവേഗം പടരുന്നത്. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പോലീസുകാര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

Also Read: തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് പുതിയ പദവി : ബിജപിക്കെതിരെ പുതിയ നീക്കവുമായി മമത

പേരൂര്‍ക്കട സ്‌റ്റേഷനില്‍ മാത്രം പന്ത്രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പുറമെ സിറ്റി സ്‌പെഷ്യല്‍ ബ്രഞ്ചിലെ ഏഴ് പേര്‍ക്കും കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ ആറ് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിനായി പോലീസുകാര്‍ മുന്‍പന്തിയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഫലമായാണ് പോലീസുകാരില്‍ കോവിഡ് പടരുന്നതെന്നാണ് വിലയിരുത്തല്‍.

കോവിഡിന്റെ ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ പോലീസുകാര്‍ക്കിടയിലെ രോഗബാധയില്‍ കുറവുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നതായാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം ഉയരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button