KeralaNattuvarthaLatest NewsNews

നടന്നത് വീരപ്പനെ വെല്ലുന്ന വനം കൊള്ള, നേതൃത്വം നൽകിയത് കൊള്ളക്കാരുടെ ‘ക്യാപ്റ്റൻ’ പിണറായി വിജയൻ: പി.കെ. കൃഷ്ണദാസ്

കളവ് പുറത്തു വന്നപ്പോൾ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്

തൃശൂർ: സംസ്ഥാനത്ത് നടന്നത് വീരപ്പനെ വെല്ലുന്ന വനം കൊള്ളയാണെന്നും അതിന് നേതൃത്വം നൽകിയത് കൊള്ളക്കാരുടെ ‘ക്യാപ്റ്റൻ’ പിണറായി വിജയനാണെന്നും ആരോപണവുമായി ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. വനം കൊള്ളയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും മുൻ റവന്യൂ- വനം വകുപ്പ് മന്ത്രിമാർക്കുമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലയിൽ വനംകൊള്ള നടന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മും സി.പി.ഐയും സംയുക്തമായി നടത്തിയ നീക്കമാണ് കൊള്ളക്ക് പിന്നിലെന്നും, കഴിഞ്ഞ പിണറായി സർക്കാറിന്‍റെ കാലത്ത് നടന്ന വനംകൊള്ളയിലൂടെ ലഭിച്ച അയ്യായിരം കോടി രൂപയുടെ കള്ളപ്പണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി കേരളത്തിൽ ഒഴുക്കിയതായും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന വനം, റവന്യൂ മന്ത്രിമാർക്ക് മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കാൻ അധികാരമില്ല എന്നതാണ് വസ്തുതയെന്നും, ഉന്നത ഉദ്യോഗസ്ഥരും വനം മാഫിയയുമായി ചേർന്നാണ് കൊള്ള നടന്നിട്ടുള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു.

കളവ് പുറത്തു വന്നപ്പോൾ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, മുഖ്യമന്ത്രിക്കും വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുൻ മന്ത്രിമാർക്കും കൊള്ളയിൽ തുല്യ പങ്ക് ആണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വനം കൊള്ള നടന്ന സ്ഥലങ്ങളിലെ നാല് ഫോറസ്റ്റ് ഓഫിസുകൾ മുൻകൂട്ടി അടച്ച് പൂട്ടിയിരുന്നുവെന്നും, മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ് മരംകൊള്ള നടന്നിട്ടുള്ളത് എന്നതിന് തെളിവാണിതെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button