Latest NewsIndiaNews

നാട്ടുകാരുടെ പ്രതിഷേധം: കരാറുകാരനെ മാലിന്യത്തില്‍ കുളിപ്പിച്ച് എംഎല്‍എ

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി

മുംബൈ: അഴുക്കുചാല്‍ വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് കരാറുകാരനെ മാലിന്യത്തില്‍ കുളിപ്പിച്ച് ശിവസേന എംഎല്‍എ. ചണ്ഡീവാലി നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ദിലീപ് ലാന്‍ഡെയും അനുയായികളുമാണ് കരാറുകാരന്റെ തലയില്‍ മാലിന്യം നിക്ഷേപിച്ചത്. കുര്‍ള സഞ്ജയ് നഗറിലാണ് സംഭവം.

Also Read: മൻസൂർ കൊലപാതകം : പ്രതി രതീഷിന്റെ മരണത്തെക്കുറിച്ചു പോലീസിന്റെ പുതിയ കണ്ടെത്തലുകൾ

മഴ പെയ്തതോടെ അഴുക്കുചാലില്‍ കെട്ടിക്കിടന്ന മാലിന്യം റോഡിലേയ്ക്ക് ഒഴുകിയെത്തിയിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ എംഎല്‍എ കരാറുകാരനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ കരാറുകാരനുമായി എംഎല്‍എ തര്‍ക്കിക്കുകയും തുടര്‍ന്ന് മാലിന്യം നിറഞ്ഞ റോഡില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ എംഎല്‍എയുടെ നിര്‍ദ്ദേശാനുസരണം അനുയായികള്‍ കരാറുകാരന്റെ തലയില്‍ മാലിന്യം കോരിയൊഴിച്ചു.

കരാറുകാരന് എംഎല്‍എ നല്‍കിയ ശിക്ഷയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ എംഎല്‍എ തന്നെ വിശദീകരണവുമായി നേരിട്ട് രംഗത്തെത്തി. കഴിഞ്ഞ 15 ദിവസമായി കരാറുകാരനെ ബന്ധപ്പെടുന്നുവെന്നും എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചില്ലെന്നും എംഎല്‍എ പറഞ്ഞു. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കി കൊടുക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് ശിവസേന എംഎല്‍എയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button