തിരുവനന്തപുരം : ഐ.എസിൽ ചേർന്ന് ഭർത്താക്കന്മാർ കൊല്ലപ്പെട്ടതോടെ, അഫ്‌ഗാൻ ജയിലിൽ കഴിയുന്ന മലയാളി യുവതികളെ തിരികെ കൊണ്ടുവരേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതിന് പിന്നാലെയാണ് മകളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നറിയിച്ച് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു രംഗത്ത് വന്നത്. ചാനലുകളിൽ ബിന്ദു നടത്തിയ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോഴിതാ, നിമിഷ ഫാത്തിമയുടെ അമ്മയ്ക്ക് പിന്തുണ നൽകുകയാണ് പോരാളി ഷാജി.
എല്ലാ അമ്മമാരും എങ്ങനെയാണെന്നും നോവാലെ ജനിപ്പിച്ച മക്കളെ വിട്ട് കൊടുക്കാൻ അവർ തയ്യാറാകില്ലെന്നും പോരാളി ഷാജി ഫേസ്‌ബുക്കിൽ കുറിച്ചു. അമ്മയുടെ വേദനയെ കുറ്റം പറയാൻ എനിക്ക് കഴിയില്ലെന്നും ഏതൊരമ്മയും അങ്ങനെയാണെന്നും പോരാളി ഷാജി വ്യക്തമാക്കുന്നു. പോരാളി ഷാജിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
Also Read:‘മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല’: സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്
അഫ്ഗാനിലെ ഏതോ ജയിലിൽ നരക യാതന അനുഭവിച് ഇപ്പോഴും ജീവനോടെ കഴിയുന്ന മകളെയോർത്ത് ഓരോ നിമിഷവും ഉരുകി തീരുന്നൊരമ്മ. ഒന്ന് കണാൻ..ഒന്ന് തലോടനായിരുന്നെങ്കിൽ എന്ന് അണു വിട നേരത്തും അവർ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. എല്ലാ അമ്മമാരും അങ്ങിനെയാണ്. നോവാലെ ജനിപ്പിച്ച മക്കളെ അവർക്ക് വിട്ട് കൊടുക്കാൻ കഴിയില്ല. അവരുടെ രക്തത്തിന്റെ പാതിയാണ് അവിടെ ഇരുൾ മുറിയിൽ കഴിയുന്നത്. മതവും സൗഹൃദവും ഭ്രാന്ത് ആയി തീർന്ന് ഒടുവിൽ മനസിലും ശരീരത്തിലും ആളെ കൊല്ലാനുള്ള വൈരാഗ്യത്തിന്റെ ബോംബുമായി നടക്കുന്ന ഓരോ മനുഷ്യനും ഇതൊരു അനിവാര്യമായ വിധിയാണ്.
നിമിഷ അടക്കമുള്ളവർ ഒര് ട്രാപ്പിൽ പെട്ട് രാജ്യം കടന്ന് പോയവരല്ല. നല്ല വിദ്യാ സമ്പന്നരായ യുവതികൾ. വരും വരായ്കകളേ കുറിച്ച് ബോധ്യമുള്ളവർ.. എന്നിട്ടും പോയി. അനുഭവിക്കേണ്ടത് എല്ലാം അനുഭവിച്ചു. ഇപ്പോൾ അഫ്ഗാൻ ജയിലിൽ. 2019ൽ കാബൂളിൽ വെച്ച് ഇന്ത്യൻ അന്വേഷണ സംഘത്തെ കണ്ട് മുട്ടിയ ഇവർ അന്ന് പറഞ്ഞത്.. ഒര് ട്രാപ്പിൽ കുടുങ്ങി വന്നതല്ല എന്നാണ്. അമ്മയുടെ ആ കണ്ണീരിനെ പരിഹസിക്കുന്നവർ അനേകമുണ്ട്. മകൾ സ്വയം വരുത്തി വെച്ചതല്ലേ എന്ന് പറഞ് അപഹസിക്കുന്നവരുണ്ട്.. ആയിരിക്കാം.. പക്ഷേ ആ അമ്മയുടെ വേദനയെ കുറ്റം പറയാൻ എനിക്ക് കഴിയില്ല. ഏതൊരമ്മയും അങ്ങിനെയാണ്.
Post Your Comments