Latest NewsKeralaNews

വെരിഫിക്കേഷൻ എന്ന പേരിൽ തട്ടിപ്പ്: ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി പോലീസ്

തട്ടിപ്പിനിരയായാൽ ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്റ്റേഷനുമായും എത്രയും പെട്ടന്ന് ബന്ധപ്പെടണം

തിരുവനന്തപുരം: ബിഎസ്എൻഎൽ കെവൈസി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി പോലീസ്. നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെവൈസി വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്ന് പറഞ്ഞുകൊണ്ട് ടെക്സ്റ്റ് മെസ്സജുകളും ഫോൺ കോളുകളും വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

Read Also: ശ്രീലങ്കയിൽ നിന്നും ആയുധങ്ങളുമായി തമിഴ്‌നാട് തീരത്തേക്ക് ബോട്ട് എത്തുന്നുവെന്ന് രഹസ്യ വിവരം: തീരത്ത് സുരക്ഷ ശക്തമാക്കി

വിശ്വസിനീയമായ രീതിയിൽ വ്യാജ അപ്പിക്കേഷനുകൾ ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്നതിൽ കാണുന്ന ‘BSNL KYC ID നമ്പർ ‘ പറഞ്ഞ് തരാനും ആവശ്യപ്പെടുകയും, സ്‌ക്രീനിൽ കാണുന്ന agree ബട്ടൺ അമർത്തിയ ശേഷം Credit/Debit കാർഡ് ഉപയോഗിച്ച് ഓൺലൈനായി നിങ്ങളുടെ തന്നെ മൊബൈൽ നമ്പർ പത്ത് രൂപയ്ക്ക് റിച്ചാർജ് ചെയ്യാനും നിർദ്ദേശിക്കും.

പക്ഷേ റീച്ചാർജ് തുകയോടൊപ്പം നിങ്ങൾക്ക് നഷ്ടപ്പെടുക പതിനായിരങ്ങൾ ആയിരിക്കും. ഇവിടെ നിങ്ങൾ സ്‌ക്രീനിൽ ടൈപ്പ് ചെയ്യുന്ന എടിഎം കാർഡ് നമ്പറും രഹസ്യ ഒടിപി വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരന്റെ കൈയ്യിൽ എത്തുന്നതാണ്. ഇത്തരക്കാർക്ക് യാതൊരു കാരണവശാലും നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ബാങ്ക് ഡെബിറ്റ് ക്രഡിറ്റ് കാർഡ് വിവരങ്ങളോ നൽകരുതെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പിനിരയായാൽ ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്റ്റേഷനുമായും എത്രയും പെട്ടന്ന് ബന്ധപ്പെടണമെന്നും പോലീസ് നിർദ്ദേശിച്ചു.

Read Also: പ്രധാനമന്ത്രി രാജിവെച്ചു; ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ നെതന്യാഹു യുഗം അവസാനിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button