ഇടുക്കി: മരംകൊള്ള കേസിൽ നിർണായക കണ്ടെത്തലുമായി കോതമംഗലം ഫ്ലയിങ് സ്ക്വാഡ്. അടിമാലി റേഞ്ച് പരിധിയിൽ നിന്ന് തേക്കിനൊപ്പം ഈട്ടി തടിയും വെട്ടി കടത്തിയതായാണ് ഫ്ലയിങ് സ്ക്വാഡിന്റെ കണ്ടെത്തല്‍. മരംമുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രേഖകളടക്കം പരിശോധിച്ച ശേഷമാണ് പുതിയ കണ്ടെത്തലിലേക്ക് അന്വേഷണ സംഘം എത്തിയത്. അതേസമയം 2020 മാർച്ചില്‍ ചിന്നക്കനാൽ മുത്തമ്മ കോളനിക്കു സമീപം കാട്ടുമരങ്ങൾ മുറിച്ചു നീക്കിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ റവന്യു വകുപ്പ് തുടങ്ങി.
Read Also: എന്നെ അമ്പിളി പീഡിപ്പിച്ചിട്ടില്ല, ഇപ്പോള്‍ ഞാൻ ഏഴുമാസം ഗര്‍ഭിണിയാണ്’: വാർത്ത വ്യാജമെന്ന് പെൺകുട്ടി
2020 ഒക്ടോബറിൽ റവന്യു സെക്രട്ടറി നൽകിയ ഉത്തരവിന്റെ മറവിൽ ആണ് അടിമാലി റേഞ്ചിൽ നിന്ന് വ്യാപകമായി തേക്ക്, ഈട്ടി തടികൾ വെട്ടി കടത്തിയെന്നും ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആനവിരട്ടി, വെള്ളത്തൂവൽ വില്ലേജുകളിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഈട്ടി തടികൾ വെട്ടി കടത്തിയതെന്നാണ് ഫ്ലയിങ് സ്ക്വാഡിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം കിഴക്കമ്പലം അമ്പലമുകളിലെ തടി മില്ലിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ ഈട്ടി തടി അടിമാലി റേഞ്ചിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചിരുന്നു. മുറിച്ചു കടത്തിയതും മുറിച്ചിട്ടിരിക്കുന്നതുമായ മരങ്ങൾ നിന്നിരുന്ന ഭൂമിയുടെ അവകാശം സംബന്ധിച്ച് റവന്യു അധികൃതരുടെ റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് തുടര്‍ നടപടികൾ ഉണ്ടാകും.
Post Your Comments