Latest NewsKeralaIndiaNews

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും മതംമാറി ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികളെ തിരികെ നാട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഐ.എസ് ഭീകരരായ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെയാണ് രാജ്യത്തേക്ക് മടങ്ങണമെന്ന് യുവതികൾ ആവശ്യപ്പെട്ടത്. എന്നാല്‍, ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ച ഇവരെ ഒരു കാരണവശാലും രാജ്യത്ത് കാലുകുത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Read Also : കോവിഡ്​ രണ്ടാം തരംഗത്തിന്​ ശേഷം രാജ്യത്ത് വൻ വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോർട്ട്  

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം നല്‍കിയതിന് തെളിവുള്ളതിനാൽ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികളും വ്യക്തമാക്കി.

സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് ​സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്. അതിനാൽ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്ര സ‍ർക്കാർ നിലപാട്.  ഭർത്താക്കൻമാർക്കൊപ്പം 2016-17 സമയത്ത് ഇന്ത്യ വിട്ട് ഐഎസിൽ ചേരാൻ പോയവരാണ് ഇവർ. ആദ്യം ഇറാനിലെത്തിയ ഇവർ അവിടെ നിന്നും അഫ്​ഗാനിസ്ഥാനിലെ ഖ്വാറേഷ്യൻ പ്രവിശ്യയിലെത്തുകയായിരുന്നു. പിന്നീട് അമേരിക്കൻ വ്യോമസേന നടത്തിയ മിസൈലാക്രമണത്തിൽ ഈ നാല് പേരുടേയും ഭർത്താക്കൻമാർ കൊല്ലപ്പെട്ടു.

ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുൻ അംബാസഡർ കെ പി ഫാബിയൻ ആവശ്യപ്പെട്ടിരുന്നു. മടക്കികൊണ്ടുവരാതിരിക്കാന്‍ നിയമപരമായി കാരണമില്ലെന്നും രാജ്യത്ത് കസ്റ്റഡിയിലിരിക്കും എന്നതിനാൽ മറ്റ് ആശങ്കകൾക്ക് അടസ്ഥാനമില്ലെന്നുമായിരുന്നു ഫാബിയൻ പറഞ്ഞത്.

അതേസമയം തന്റെ മകളെ തിരികെയെത്തിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടുമെന്ന് നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു പറഞ്ഞു. ‘തന്റെ രാജ്യത്തേക്ക് മടങ്ങി വരാന്‍ നിമിഷയ്ക്ക് താത്പര്യമുണ്ട്. മകളെ നാട്ടിലേക്ക് തിരികെയെത്തിച്ചതിനു ശേഷം നിയമനടപടികള്‍ക്ക് വിധേയമാകുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. തങ്ങള്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാത്തരം പരിഹാസങ്ങളും സഹിച്ചാണ് ജീവിക്കുന്നത്. തനിക്ക് നീതി വേണം’.- ബിന്ദു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button