Life Style

ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യം അപകടത്തിലാകും

പല ഔഷധക്കൂട്ടുകളിലും ഇഞ്ചി ഒരു പ്രധാന ഘടകമാണ്. ശരീരത്തിലെ വിഷവസ്തുക്കള്‍ പുറന്തള്ളുന്നതിന് പേരുകേട്ടതാണ് ഇഞ്ചി.ഇഞ്ചിക്ക് ചില പരിമിതികളും ഉണ്ട്. അതിന്റെ ഗുണങ്ങള്‍ എല്ലാവര്‍ക്കും അത്ര നല്ലതാവണമെന്നില്ല. ഈ പ്രകൃതിദത്ത മരുന്ന് ചില ആരോഗ്യ അവസ്ഥകളുള്ള ആളുകള്‍ക്ക് ഹാനികരമാണ്. ഇത്തരം ചില ആരോഗ്യ അവസ്ഥകള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍, ഉടന്‍ തന്നെ ഇഞ്ചി ഉപയോഗം നിര്‍ത്തേണ്ടതുണ്ട്.

ഉയര്‍ന്ന അളവില്‍ ഇഞ്ചി കഴിക്കുന്നത് ചില ഹൃദയ അവസ്ഥകളെ വഷളാക്കിയേക്കാം. രക്തസമ്മര്‍ദ്ദത്തിന് മരുന്നുകള്‍ കഴിക്കുന്നവര്‍ ഇഞ്ചി കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഹൃദയാരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഉയര്‍ന്ന അളവിലുള്ള ഇഞ്ചി ഹൃദയത്തിന്റെ അവസ്ഥയെ വഷളാക്കുന്നുവെന്നും ഇത് ഹൃദയമിടിപ്പിന്റെ ക്രമക്കേടുകള്‍ക്ക് കാരണമാകുമെന്നും കണക്കാക്കപ്പെടുന്നു.

ഇഞ്ചി പലപ്പോഴും രക്തം കട്ടപിടിക്കുന്നത് മന്ദഗതിയിലാക്കിയേക്കാം. അതിനാല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ മുന്‍പും ശേഷവും അല്‍പകാലം ഇഞ്ചി കഴിക്കുന്നത് നിര്‍ത്തുക. കാരണം, ഇത് അധിക രക്തസ്രാവത്തിന് കാരണമായേക്കാം.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള അടിസ്ഥാന ഘടകമായി ഇഞ്ചി അറിയപ്പെടുന്നു. ഇത് ആമാശയത്തിലെ ദഹന എന്‍സൈമുകളെ നിയന്ത്രിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ ഇതിനകം ശരീര ഭാരം കുറവുള്ള ആളുകള്‍ക്ക് ഇഞ്ചി ഉപയോഗിച്ചാല്‍ ചില പ്രത്യാഘാതങ്ങളുണ്ട്. ഇതിനകം പോഷകാഹാരക്കുറവുള്ളവരും കുറഞ്ഞ ബോഡി മാസ് സൂചികയുള്ളവരുമായ ആളുകള്‍ക്ക് അമിത വിശപ്പ്, മുടി കൊഴിച്ചില്‍, വിറ്റാമിന്‍ കുറവുകള്‍ എന്നിവ അനുഭവപ്പെടാം. ഇത്തരം അവസ്ഥകളുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമക്കേടുകള്‍ പോലും അനുഭവപ്പെടാം. അതിനാല്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ഇഞ്ചി ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button