Life Style

കൊവിഡ് രോഗികളില്‍ ഓക്സിജന്‍ നില താഴുന്നത് വളരെ അപകടകരം

 

കോവിഡ് -19 ന് കാരണമാകുന്ന SARS-CoV-2, വൈറസ് ശരീരത്തിലെ ചുവന്ന രക്താണുക്കളെ (RBC) ബാധിക്കുകയും രക്തത്തിലെ ഓക്സിജന്‍ കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. സ്റ്റെം സെല്‍ റിപ്പോര്‍ട്ടുകള്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ് -19 രോഗികള്‍, പലപ്പോഴും ആശുപത്രിയില്‍ ഇല്ലാത്തവര്‍ക്ക് പോലും ഹൈപ്പോക്സിയ പോലുള്ള അവസ്ഥകള്‍ ഇത്തരത്തില്‍ ഓക്സിജന്‍ അളവ് കുറയുന്നതിന് കാരണമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത് വളരെയധികം അപകടകരമായ അവസ്ഥയാണ്. ഈ പഠനത്തിന് നേതൃത്വം നല്‍കിയത് കാനഡയിലെ ആല്‍ബര്‍ട്ട സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഷോക്റോള ഇലാഹിയാണ്.

വൈറസ് അണുബാധയുണ്ടാവുമ്പോള്‍ അത് പലപ്പോഴും ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പ്പാദനത്തെ ബാധിക്കുകയും ഇത് പൂര്‍ണ വളര്‍ച്ചയെത്താത്ത അല്ലെങ്കില്‍ പക്വതയില്ലാത്ത കോശങ്ങള്‍ രക്ത ചംക്രമണ സംവിധാനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരത്തില്‍ പക്വതയില്ലാത്ത ആര്‍ബിസികളുടെ തോത് എന്ന് പറയുന്നത് പലപ്പോഴും ഒരു ശതമാനമായിരിക്കാം. എന്നാല്‍ കൊവിഡ് രോഗികളില്‍ ഇത് പലപ്പോഴും 60 ശതമാനം വരെയായി ഉയരാവുന്നതാണ്. ഇത് തന്നെയാണ് രോഗികളില്‍ ഓക്സിജന്റെ അളവ് കുറയുന്ന ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നതും.

രോഗം കൂടുതല്‍ രൂക്ഷമാകുമ്പോള്‍, പൂര്‍ണ വളര്‍ച്ചയെത്താത്ത ആര്‍ബിസികള്‍ രക്തചംക്രമണത്തിലേക്ക് ഒഴുകുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ചിലപ്പോള്‍ രക്തത്തിലെ മൊത്തം കോശങ്ങളുടെ 60 ശതമാനത്തോളം വരും എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. താരതമ്യപ്പെടുത്തുമ്പോള്‍, പക്വതയില്ലാത്ത ആര്‍ബിസികള്‍ ആരോഗ്യമുള്ള വ്യക്തിയുടെ രക്തത്തില്‍ ഒരു ശതമാനത്തില്‍ താഴെയാണ്, അല്ലെങ്കില്‍ ഒന്നുമില്ല എന്ന അവസ്ഥ വരെയുണ്ട്. ഇതും തിരിച്ചറിഞ്ഞാല്‍ കോവിഡ് എന്ന മഹാമാരിയില്‍ ഓക്സിജന്റെ ലഭ്യത നിസ്സാരമല്ല എന്ന് നമുക്ക് മനസ്സിലാക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button