ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ 185 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 182 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 2,16,483 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
പുതിയതായി റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളില്‍ 89 പേര്‍ സ്വദേശികളും 96 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 574 പേരാണ് ഖത്തറില്‍ ആകെ രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 2,19,466 പേര്‍ക്ക് രോഗം റിപ്പോർട്ട് ചെയ്തു. നിലവില്‍ 2,409 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 18,718 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 2,071,976 ആയി.
Post Your Comments