ജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി 1,077 പുതിയ കോവിഡ് രോഗികളും 906 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 4,64,780 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,46,960 ഉം ആയി ഉയർന്നു. ഇന്ന് 16 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,553 ആയിരിക്കുന്നു.
വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,267 പേർ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 1,562 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.16 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 348, റിയാദ് 225, കിഴക്കൻ പ്രവിശ്യ 149, അസീർ 97, ജീസാൻ 70, മദീന 69, അൽ ഖസീം 40, നജ്റാൻ 21, തബൂക്ക് 20, ഹാഇൽ 18, അൽബാഹ 11, വടക്കൻ അതിർത്തി മേഖല 7, അൽ ജൗഫ് 2.
Post Your Comments