CinemaMollywoodLatest NewsKeralaNewsEntertainment

‘ദേവസേനയെ 25 വര്‍ഷം ചങ്ങലക്കിട്ട് കാവലിരുന്ന പല്‍വാള്‍ ദേവന്‍ എന്ന പ്രണയാതുരനായ കാമുകൻ’: സോഷ്യൽ മീഡിയയിലെ ചർച്ച

റഹ്‌മാനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതോടെ സംഭവത്തിനു പുതിയൊരു മാനം കൈവന്നിരിക്കുകയാണ്.

കൊച്ചി: പാലക്കാട് നെന്മാറയിൽ പത്തുവർഷത്തോളം കാമുകിയായ യുവതിയെ തന്റെ വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ച് വെച്ച യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേരളം ഞെട്ടിയ സംഭവത്തിന്റെ അണിയറ കഥകൾ ഓരോന്നായി പുറത്തുവരികയാണ്. റഹ്‌മാൻ – സജിത ‘ഒളിച്ചുകളി’യെ ഒരു അനശ്വര പ്രണയമാക്കി മാറ്റുന്ന തിരക്കിലാണ് സോഷ്യൽ മീഡിയകളിൽ പലരും. റഹ്‌മാനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതോടെ സംഭവത്തിനു പുതിയൊരു മാനം കൈവന്നിരിക്കുകയാണ്.

അതേസമയം, വൈറൽ സംഭവത്തെ അനശ്വര പ്രണയമാക്കി മാറ്റുന്നവരെ പരിഹസിക്കുന്നവരുമുണ്ട്. സമാനമായ സന്ദർഭങ്ങൾ ഉള്ള ചില സിനിമകളിലെ ട്വിസ്റ്റുകളും കഥകളും ചൂണ്ടിക്കാട്ടിയാണ് സിനിമ ഗ്രൂപ്പുകളിൽ ചർച്ച നടക്കുന്നത്. ജയസൂര്യ നായകനായ ഇമ്മിണി നല്ലൊരാളിലും ഇത്തരം ‘പൂട്ടിയിടൽ’ ഉണ്ട്. ‘മറ്റൊരു സംശുദ്ധ പ്രണയം’ എന്ന് പരിഹസിച്ച് കൊണ്ട് ഒരു യുവാവ് സിനിമാ ഗ്രൂപ്പായ സിനിമ പാരഡിസോ ക്ലബിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു. രസകരമായ കമന്റുകളാണ് ഇതിനു താഴെ വരുന്നത്.

Also Read:മുകുൾ റോയ് സ്വര്‍ണ്ണം പോലെയാണ്, കൂടുതൽ പേർ ഇനിയും തൃണമൂൽ കോൺഗ്രസിലേക്ക് വരുമെന്ന് മമത

ഇതിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് അനു ഗോപി എന്ന യുവാവിന്റെ കമന്റ് ആണ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലെ ഒരു സീൻ കടമെടുത്താണ് യുവാവ് കമന്റിട്ടിരിക്കുന്നത്. നായകനായ ബാഹുബലിയോടും നായികയായ ദേവസേനയോടുമുള്ള പകയുടെ ഭാഗമായി പൽവാൾ ദേവൻ എന്ന വില്ലൻ ദേവസേനയെ വർഷങ്ങളോളം ചങ്ങലയ്ക്കിടുന്നുണ്ട്. എന്നാൽ, ദേവസേനയോടുള്ള അനശ്വരപ്രണയം മൂലമാണ് പൽവാൾ ദേവനെ കൊണ്ട് ഇത്തരമൊരു കാര്യം ചെയ്യിക്കുന്നതെന്നാണ് യുവാവിന്റെ രസകരമായ കമന്റ്.

‘കട്ടപ്പ പുറകില്‍ നിന്നും കുത്തിവീഴ്ത്തിയ അമരേന്ദ്ര ബാഹുബലിയുടെ ശരീരത്ത് വീണ്ടും വീണ്ടും തൊഴിക്കുന്ന ക്രൂരനായ പല്‍വാള്‍ ദേവനെയെ നിങ്ങള്‍ക്കറിയൂ… ദേവസേനയോടുള്ള അനശ്വര പ്രണയം മൂലം 25 വര്‍ഷം ചങ്ങലക്കിട്ട് കാവലിരുന്ന പല്‍വാള്‍ ദേവന്‍ എന്ന പ്രണയാതുരനായ കാമുകനെ നിങ്ങള്‍ക്കറിയില്ല… #അനശ്വര_പ്രണയത്തിനൊപ്പം #പല്‍വാള്‍_ദേവനൊപ്പം.’- എന്നാണു യുവാവ് കമന്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button