തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട നടി ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച മന്ത്രി വി. ശിവന്‍കുട്ടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സദാനന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഗതിയോര്‍ത്ത് ഭയം തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സദാനന്ദന്‍ മാസ്റ്ററുടെ പ്രതികരണം.
Also Read: അതിര്‍ത്തിയില്‍ പിടിയിലായത് ചൈനയുടെ ചാരന്‍: ചോദ്യം ചെയ്യലില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഐഷ സുല്‍ത്താനയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച വി.ശിവന്‍കുട്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഇടപെടണമെന്നും രാജ്യദ്രോഹികള്‍ക്കെതിരെ ജനങ്ങള്‍ ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നഗ്‌നമായ അവകാശ ലംഘനം,
ലക്ഷണമൊത്ത രാജ്യദ്രോഹം… ആരാധ്യനായ ഗവര്‍ണറും ബഹു. മുഖ്യമന്ത്രിയും ഇടപെടണം.
ഗുരുതരമായ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് പോലീസിനു മുന്നില്‍ ഹാജരാവാന്‍ വിളിക്കപ്പെട്ട പ്രതിയാണ് ഐഷ സുല്‍ത്താന എന്ന സിനിമാക്കാരി. അവരെ വിളിച്ച് എല്ലാ കാര്യത്തിനും കൂടെയുണ്ടാകും എന്നു പറയുക, പിന്തുണ വാഗ്ദാനം ചെയ്യുക, ധൈര്യം പകരുക, പോലീസിനു മുമ്പാകെ ഹാജരാകുന്നതിനു മുമ്പ് മുഖ്യമന്ത്രിയെ കാണണമെന്ന ഉപദേശം നല്‍കുക, കൂട്ടത്തില്‍ എന്നെയും കണ്ടോളൂ എന്നു പറയുക, ഒപ്പം കേന്ദ്ര സര്‍ക്കാറിനെതിരെ പെരുംനുണ കലര്‍ന്ന ആക്ഷേപം നടത്തുക, ഇതെല്ലാം ജനങ്ങളെ അറിയിക്കാന്‍ പരസ്യപ്പെടുത്തുക.
ഭരണഘടന തൊട്ട് സത്യം ചെയ്ത മന്ത്രിയാണിയാള്‍. ഇരിക്കുന്ന സ്ഥാനത്തോട് അല്പമെങ്കിലും കൂറും ബഹുമാനവുമുണ്ടെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് ഈ മനുഷ്യനെ കഴുത്ത് പിടിച്ച് പുറത്താക്കാന്‍ ബഹു.മുഖ്യമന്ത്രി തയ്യാറാകണം. ഇല്ലെങ്കില്‍ ആരാധ്യനായ ഗവര്‍ണര്‍ ഇടപെടണം. ഇയാള്‍ ഭരിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഗതിയോര്‍ത്ത് ഭയം തോന്നുന്നു. നേമത്തെ അക്കൗണ്ട് പൂട്ടിച്ചെന്ന് പറഞ്ഞ് ഞെളിയുന്നവര്‍ ഈ ട്രോജന്‍ കുതിരയെ കയറു കെട്ടി എഴുന്നള്ളിക്കുമെന്നറിയാം. പക്ഷെ നാട് അപകടത്തിലേക്കാണ്. ഇതനുവദിച്ചുകൂടാ, രാജ്യദ്രോഹികളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. ജനങ്ങള്‍ ഉണരണം.
Post Your Comments