മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി ഒമാൻ. ഇളവിന്റെ ഭാഗമായി രാജ്യത്തെ ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും തുറക്കാന്‍ അനുമതി. എന്നാൽ കര്‍ശനമായ കോവിഡ് സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ആരാധനക്ക് ആളുകളെ പ്രവേശിപ്പിക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും അടച്ചത്.
ആരാധനക്ക് എത്തുന്നവര്‍ മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ രോഗാണുമുക്തമാക്കുകയും വേണം. താപനില പരിശോധിക്കുകയും ചെയ്യും. ദാര്‍സൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും മസ്കത്തിലെ ശിവ ക്ഷേത്രത്തിലും ഇന്നു മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആരാധനക്കുശേഷം ക്ഷേത്രപരിസരത്ത് തങ്ങാന്‍ അനുവദിക്കുകയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read Also: ലോകരാജ്യങ്ങൾക്കിടയിൽ സാന്നിദ്ധ്യം ഉറപ്പിച്ച് ഇന്ത്യ: ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന
ജൂണ്‍ 13 ഞായറാഴ്ചയാണ് ആരാധനകള്‍ ആരംഭിക്കുകയെന്ന് ദാര്‍സൈത്തിലെ സെന്റ്.പീറ്റര്‍ ആന്‍ഡ് പോള്‍ കാത്തലിക് ചര്‍ച്ച് മാനേജ്മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രവേശനം ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി പരിമിത
Post Your Comments