ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ഇമ്രാന്‍ ഖാനെ കഴുതകളുടെ രാജാവ് എന്ന് അഭിസംബോധന ചെയ്താണ് പ്രതിപക്ഷം പരിഹസിച്ചത്. പാര്‍ലമെന്റിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ധനമന്ത്രിയുടെ ബജറ്റ് അവതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ധനമന്ത്രി അവതരിപ്പിച്ച 8.5 ട്രില്യണ്‍ രൂപയുടെ ബജറ്റില്‍ കാര്യമായി ഒന്നുമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടെ പാകിസ്താന്‍ പ്രധാനമന്ത്രി കഴുതകളുടെ രാജാവാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം പാകിസ്താനില്‍ കഴുതകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാനെതിരെ ആയുധമാക്കിയത്. സര്‍ക്കാര്‍ അധിക കാലം ഭരിക്കില്ലെന്നും പ്രതിപക്ഷം മുദ്രാവാക്യങ്ങളിലൂടെ വ്യക്തമാക്കി.
Post Your Comments