ലക്നൗ : രണ്ട് വർഷത്തോളം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുസ്ലീം പുരോഹിതനെതിരെ കേസ്. ഗോരഖ്പൂർ ജില്ലയിലെ പിപ്രിച്ച് പ്രദേശത്താണ് സംഭവം നടന്നത്. പെൺകുട്ടിയെ പഠിപ്പിക്കാൻ വീട്ടിൽ എത്തുന്ന വേളയിലായിരുന്നു 50-കാരനായ പുരോഹിതന്റെ
പീഡനമെന്ന് മദ്രസ അധികൃതർ പറഞ്ഞു.
എന്നാൽ, കോവിഡ് കാരണം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചതിനാൽ സംഭവത്തിന് മദ്രസയുമായി യാതൊരു ബന്ധവുമില്ലെന്നും മദ്രസ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പരാതികൾ ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ കേസെടുത്തതായി പിപ്രിച്ച് പോലീസ് ഉദ്യോഗസ്ഥൻ സൂര്യഭൺ സിംഗ് പറഞ്ഞു.
Read Also : ചൈനീസ് സൈബർ തട്ടിപ്പ്: പണം നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്
അതേസമയം, പെൺകുട്ടിയെ വിവാഹം കഴിക്കാൻ മുസ്ലീം പുരോഹിതനോട് ഗ്രാമപഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട് . കഴിഞ്ഞ ദിവസം ചേർന്ന ഗ്രാമ പഞ്ചായത്ത് യോഗമാണ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത്. കുടുംബ സ്വത്ത് വിഭജിക്കപ്പെടുമെന്ന കാരണത്താൻ പുരോഹിതന്റെ കുടുംബം ഈ നിർദ്ദേശത്തെ എതിർത്തതായാണ് റിപ്പോർട്ട്.
Post Your Comments