മഹാരാഷ്ട്ര : നാഷിക്ക് സ്വദേശിയായ അരവിന്ദ് ജഗന്നാഥ് സോണര്‍ ആണ് വാക്സിന് സ്വീകരിച്ച ശേഷം കാന്തിക ശക്തി ലഭിച്ചതായി അവകാശപ്പെടുന്നത്. വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ച ശേഷമാണ് തനിക്ക് ഈ അത്ഭുതശേഷി ലഭിച്ചതെന്നാണ് അരവിന്ദ് പറയുന്നത്.
രാജ്യത്ത് കോടിക്കണക്കിന് ആളുകളാണ് ഇത് വരെ വാക്സിന് സ്വീകരിച്ചത്. എന്നാല്‍ ഇത്തരമൊരു പാര്‍ശ്വഫലം ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മെറ്റല്‍ വസ്തുക്കള്‍ തന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നു എന്നാണ് അരവിന്ദ് അവകാശപ്പെടുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത്. അതിനു ശേഷമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നും ഇയാള്‍ പറയുന്നു.
തന്റെ ആരോപണങ്ങൾ തെളിയിക്കുന്ന വീഡിയോയും അരവിന്ദ് പുറത്ത് വിട്ടു. നാണയങ്ങള്‍, പാത്രങ്ങള്‍, സ്പൂണുകള്‍ എന്നിവ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നത് വിഡിയോയിൽ കാണാം. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
വീഡിയോ കാണാം :
https://www.instagram.com/p/CP7j30NJwvu/?utm_source=ig_embed&utm_campaign=embed_video_watch_again
Post Your Comments