Latest NewsCricketNewsSports

രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനാകും, കോഹ്ലിയുടെ സ്ഥാനമെന്ത്?: ഇന്ത്യൻ ടീമിൽ നിർണായക നീക്കങ്ങൾ

മുംബൈ: തിരക്കാർന്ന അന്താരാഷ്ട്ര ഷെഡ്യൂൾ കാരണം ഇന്ത്യ ഉടൻ സ്പ്ലിറ്റ് ക്യാപ്റ്റൻസിലേക്ക് മാറിയേക്കുമെന്ന് മുൻ സെലക്ടർ കിരൺ മോറെ. ഇന്ത്യ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ വേറെ ടീമിനെ ശ്രീലങ്കയിലേക്ക് പരിമിത ഓവർ പരമ്പരയ്ക്കായി അയയ്ക്കുവാൻ ഇരിക്കുന്നതിനിടെയാണ് സ്പ്ലിറ്റ് ക്യാപ്റ്റൻസിയെക്കുറിച്ച് കിരൺ മോറെ സൂചിപ്പിച്ചത്.

ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനായ വിരാട് കോഹ്‌ലി ഉടനെ ഏതെങ്കിലും ഫോർമാറ്റിൽ നിന്ന് ക്യാപ്റ്റൻസി ഒഴിയുമെന്നും രോഹിത് ശർമ്മ ഏകദിനത്തിലോ ടി20യിലോ ക്യാപ്റ്റനാകുമെന്നുമാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഈ വിഷയത്തിൽ വ്യക്തത വരുമെന്നാണ് കിരൺ മോറെ വ്യക്തമാക്കുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ ക്രിക്കറ്റ് അത്ര സുഗമമായ രീതിയിൽ നടക്കാത്തതിനാൽ ടീമുകൾ ഒരേ സമയം രണ്ട് പരമ്പര കളിക്കേണ്ട സാഹചര്യം വന്നേക്കുമെന്നും ആ ഘട്ടത്തിൽ ഇത്തരമൊരു സമീപനം ഗുണം ചെയ്യുമെന്നും കിരൺ മോറെ വ്യക്തമാക്കി. അതേസമയം, ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന, ടി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

Read Also:- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇംഗ്ലീഷ് സാഹചര്യം, ഡ്യൂക്ക്ബോൾ എന്നിവ ഇന്ത്യയെ കീഴടക്കുമെന്ന് വോൺ

മലയാളികളായ സഞ്ജു വി സാംസൺ, ദേവദത്ത് പടിക്കൽ എന്നിവർ ടീമിൽ ഇടം നേടി. ശിഖർ ധവാനാണ് ക്യാപ്റ്റൻ. പേസർ ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. ഐപിഎൽ പതിനാലാം സീസണിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ ഇടംകൈയൻ പേസർ ചേതൻ സക്കറിയ ടീമിൽ ഇടം നേടിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരേ സമയം രണ്ടു ടീമുകളായി പരമ്പരയ്ക്കിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button