Latest NewsNewsIndia

ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികൾ: ഒരു കാരണവശാലും പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ

2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും മതംമാറി ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികളെ തിരികെ നാട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഐ.എസ് ഭീകരരായ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെയാണ് രാജ്യത്തേക്ക് മടങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ച ഇവരെ ഒരു കാരണവശാലും രാജ്യത്ത് കാലുകുത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അയിഷയെന്ന സോണിയാ സെബാസ്റ്റിയൻ, റാഫേലാ, മറിയമെന്ന് പേരുമാറ്റിയ മെറിൻ ജേക്കബ്, ഫാത്തിമ ഇസ എന്ന് പേരുമാറ്റിയ നിമിഷ എന്നിവരാണ് ഐഎസ് ഭീകരരായി എത്തിപ്പെട്ട് ജയിലിൽ ഉള്ളത്. ഇവർക്കൊപ്പം രണ്ട് ഇന്ത്യൻ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്. കുട്ടികൾക്കൊപ്പം നിലവിൽ അഫ്ഗാൻ ജയിലുകളിലുള്ള വിദേശപൗരന്മാരായ ഭീകരരെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാനുള്ള നിരന്തര പരിശ്രമമാണ് നടക്കുന്നത്.

Read Also  :  പാകിസ്ഥാന്റെ കൂടെ കൂടി ഇന്ത്യയെ ഒറ്റുകൊടുത്ത് മലപ്പുറം സ്വദേശി, കൂട്ടാളിയും പിടിയിൽ: ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളില്‍ വെച്ച് ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് ഇവരെല്ലാം സൈന്യത്തിന്റെ പിടിയിലായി. നിരവധി സ്ത്രീകളേയും കുട്ടികളേയും സൈന്യം കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ജയിലിൽ കിടക്കുന്നവരെ ഇന്ത്യൻ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എല്ലാവരും കടുത്ത മതമൗലികവാദികളാണെന്നാണ് ബോധ്യപ്പെട്ടത്. ഇതോടെയാണ് ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് ഭീകരതയ്ക്കായി പോയവരെ തിരികെ സ്വീകരിക്കാനാവില്ലെന്ന കർശന നിലപാട് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button