ഡൽഹി:
നാമനിർദേശ പത്രിക പിൻവലിക്കുന്നതിനായി മഞ്ചേശ്വരത്തെ അപര സ്ഥാനാനാർത്ഥി കെ. സുന്ദരയ്ക്ക് പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തനിക്കെതിരെ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങളെല്ലാം സി.പി.എമ്മിന്റെയും മാധ്യമങ്ങളുടെയും സൃഷ്ടികളാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. സി.പി.എമ്മിന്റെ ഏജന്റുമാരായ മാധ്യമങ്ങൾ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് അനുകൂലമായി മാധ്യമങ്ങളൊന്നും ചെയ്യേണ്ട. പണവും പരസ്യവും ഉപഹാരങ്ങളും നല്‍കി നിങ്ങളെ സ്വാധീനിക്കാന്‍ എനിക്ക് പറ്റില്ല, പിണറായി വിജയന് അത് പറ്റും. സ്വര്‍ണകടത്ത് കേസ് വാര്‍ത്തകളില്‍ നിന്ന് നിങ്ങള്‍ മാറിയതൊക്കെ എനിക്ക് അറിയാം. പിണറായി വിജയൻ നിങ്ങള്‍ക്ക് ക്യാപ്റ്റനായതൊക്കെ എങ്ങനെയാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. നിങ്ങളുമായി തര്‍ക്കിക്കാന്‍ അല്ല ഞാന്‍ വന്നത്. രാഷ്ട്രീയമായ കാര്യങ്ങള്‍ പറയാനാണ് വന്നത്.’കെ. സുരേന്ദ്രൻ വ്യക്തമാക്കി.
അപര സ്ഥാനാനാർത്ഥി കെ. സുന്ദരയ്ക്ക് പണം നൽകിയത് ബി.ജെ.പിയാണെന്നാണ് പറയുന്നതെന്നും ബി.ജെ.പി എന്നൊരാളുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു. ‘സുന്ദരയ്ക്ക് ആര് പണം നല്‍കിയെന്നാണ് ചോദ്യം. സുന്ദരയ്ക്ക് ആര് പണം നല്‍കി. ബി.ജെ.പി പണം നല്‍കിയെന്ന്. ബി.ജെ.പിക്ക് പണം നല്‍കാന്‍ പറ്റുമോ? ബി.ജെ.പി എന്ന് പറയുന്ന ഒരാളുണ്ടോ? അടക്കമുള്ളവരെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, അങ്ങനെ കോടതിയില്‍ പറയാന്‍ സാധിക്കില്ല. അതൊക്കെ നിങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കാന്‍ പറ്റും. അടക്കമുള്ളവര്‍, മാങ്ങായുള്ളവരെന്ന് പറഞ്ഞാല്‍ കോടതിയില്‍ നില്‍ക്കില്ല.’ കെ.സുരേന്ദ്രൻ പറഞ്ഞു.
Post Your Comments