Latest NewsNewsFood & CookeryLife StyleHealth & Fitness

ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഇവയൊക്കെ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പലപ്പോഴും ഹൃദയാഘാതത്തിലേക്ക് വ്യക്തികളെ നയിക്കാറുണ്ട്

നമ്മെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നൊരു അവസ്ഥയാണ് ഹൃദയാഘാതം. പല കാരണങ്ങള്‍ കൊണ്ട് ഹൃദയാഘാതം സംഭവിക്കാം. ജീവിതശൈലിയിലെ അനാരോഗ്യകരമായ ശീലങ്ങള്‍ മുതല്‍ പാരമ്പര്യം വരെ ഇതിന് കാരണമാകാറുണ്ട്. അത്തരത്തില്‍ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

Read Also  :   കൊടകര കുഴൽപ്പണ കേസ്: അന്വേഷണം നേരിടുന്നവർക്ക് വേവലാതിയെന്ന് മുഖ്യമന്ത്രി

അമിതവണ്ണം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നമ്മെ നയിക്കും. സമാനമായി ഹൃദ്രോഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കുമെല്ലാം വഴിവയ്ക്കാന്‍ അമിതവണ്ണത്തിന് കഴിയും. രക്തസമ്മര്‍ദ്ദം ഉയര്‍ത്താനും, കൊളസ്‌ട്രോള്‍, ഷുഗര്‍ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ പിടിപെടാനുമെല്ലാം അമിതവണ്ണം കാരണമാകാറുണ്ട്. ഇവയെല്ലാം തന്നെ ഹൃദയാഘാത സാധ്യത കൂട്ടുന്നുണ്ട്. അതിനാല്‍ ശരീരവണ്ണം ഉയരത്തിനും പ്രായത്തിനും അനുസരിച്ച് ‘ബാലന്‍സ്’ ചെയ്ത് സൂക്ഷിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

Read Also  :  കേന്ദ്ര സർക്കാരിന്റെ ഇ-സഞ്ജീവനി: ഇതുവരെ ചികിത്സ കിട്ടിയത് 60 ലക്ഷം പേർക്ക്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പലപ്പോഴും ഹൃദയാഘാതത്തിലേക്ക് വ്യക്തികളെ നയിക്കാറുണ്ട്. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ അത് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ‘നോര്‍മല്‍’ ആണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ബിപിയെ കണ്ടില്ലെന്ന് നടിച്ച്, അതിനെ ഇഷ്ടാനുസരണം വിടുന്നതും അപകടമാണ്. അത്തരം ആളുകളിലാണ് അധികവും അപ്രതീക്ഷിതമായി പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button