ഗായത്രി മന്ത്രം ചൊല്ലുന്നത് നല്ലതാണ് അത് ഏത് ഗായത്രിമന്ത്രം ആയാലും ശരി. ‘ഗായത്രി’ എന്ന വാക്കിനർത്ഥം ഗായന്തം ത്രായതേ അതായത് ചൊല്ലുന്നവനെ രക്ഷിക്കുന്നത് എന്നതാണ്.
മഹാവിഷ്ണു ഗായത്രിയെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. മഹാവിഷ്ണു ഗായത്രികളും ഈ മന്ത്രങ്ങളുടെ ജപ ഫലവുമാണ് വിശദീകരിക്കുന്നത്. ഈ മന്ത്രം പ്രഭാതത്തിൽ കുളികഴിഞ്ഞ ശേഷമാണ് ജപിക്കേണ്ടത്. ദിവസവും ഒൻപത് തവണ ഈ മന്ത്രം ഭക്തിപൂർവം ജപിച്ചാൽ ഫലം ലഭിക്കുമെന്ന കാര്യം നിശ്ചയമാണ്.
സമ്പൽ സമൃദ്ധിയ്ക്ക് ഈ മന്ത്രം ജപിക്കുക
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!
ശത്രുഭയനാശത്തിന് ഈ മന്ത്രം ജപിക്കുക
ഓം വജ്ര നവായ വിദ്മഹേ തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!
പിതൃക്കളുടെ അനുഗ്രഹത്തിന് ഈ മന്ത്രം ജപിക്കുക
ഓം ജാമ ദഗ് ന്യായ വിദ്മഹേ മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!
ജ്ഞാനവർധനയ്ക്ക് ഈ മന്ത്രം ജപിക്കുക
ഓം ദശരഥായ വിദ്മഹേ സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!
Post Your Comments