തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ വികസനോന്മുഖ പ്രവർത്തനങ്ങളിൽ എടുത്തുകാണിക്കുന്ന ഒന്നാണ് ഗെയിൽ പദ്ധതി. എൽഡിഎഫ് വന്നു വികസനം ഉറപ്പായി തുടങ്ങി എന്ന പരസ്യ വാചകത്തോടെ ഗെയിൽ പൈപ്പ് ലൈൻ രണ്ടാം ഘട്ടത്തെക്കുറിച്ചു വാർത്തകൾ വരുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ നഖശിഖാന്തം എതിർത്ത ഗെയിൽ പദ്ധതി വികസനത്തിന്റെ മുഖമായി മാറുന്നതാണ് ഈ വാർത്ത എന്നതാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
യുഡിഫിന്‍റെ കാലത്ത് സമരം ചെയ്തും കോൺട്രാക്ടറുടെ പണിസാധനങ്ങൾ നശിപ്പിച്ചും ഗെയിൽ പദ്ധതിയെ നശിപ്പിച്ച പ്രതിപക്ഷമായിരുന്നു ഇടതുപക്ഷം ഗെയിൽ പദ്ധതി ഏറ്റെടുത്തപ്പോൾ തന്നെ ട്രോളുകൾ നിറഞ്ഞിരുന്നു. കൊച്ചി- മംഗലാപുരം ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ വിജയകരമായി പൂർത്തിയായെന്ന് കഴിഞ്ഞ വര്ഷം നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിന് പിന്നാലെ പാർട്ടി നടത്തിയ പഴയ ചില സമരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കുത്തിപൊക്കി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ എത്തിയിരുന്നു.
ദേശീയപാതക്കുള്ള സ്ഥലമേറ്റെടുപ്പിനും ഗെയിൽ പദ്ധതിക്കുമെതിരെ സമരം ചെയ്തവര്‍ ഇപ്പോൾ അതിന്റെയൊക്കെ പിതൃത്വം ഏറ്റെടുക്കാനുള്ള നെട്ടോട്ടത്തിലാണ് എന്നാണ് അന്ന് വന്ന ട്രോൾ. ഇപ്പോൾ വീണ്ടും ഗെയിൽ പദ്ധതി ചർച്ചയാകുകയാണ്. ചരിത്ര വിജയം നേടി അധികാരത്തിൽ കയറിയ രണ്ടാം പിണറായി സർക്കാർ ഗെയിൽ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്.
Post Your Comments