ന്യൂഡൽഹി : ഹിന്ദു ജനജാഗൃതി സമിതിയുടെ പേജുകൾ കൂട്ടത്തോടെ നിരോധിച്ച് ഫേസ് ബുക്ക്. ‘ഹിന്ദു അധിവേശൻ’, സനാതൻ പ്രഭാത്,സനാതൻ ഷോപ്പ്’ തുടങ്ങി മുപ്പതിലധികം പേജുകളാണ് വിലക്കിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഫേസ്ബുക്ക്, അകാരണമായാണ് പേജുകളുടെ പ്രവര്ത്തനം തടസ്സപ്പെടുത്തിയിരിക്കുന്നതെന്നാണ് ഹിന്ദു ജനജാഗൃതി സമിതി വ്യക്തമാക്കുന്നത്.
Read Also : സൈന്യത്തെ വിമര്‍ശിക്കുന്നവർക്ക് ഇനി ശിക്ഷ : നിയമം പാസാക്കി ചൈന
ഹിന്ദു ജനജാഗൃതി പ്രസിദ്ധീകരണങ്ങളുടെ ഓൺലൈൻ പ്രമോഷൻ പേജാണ് ‘സനാതൻ പ്രഭാത്’. ഓൺലൈനായി സനാതൻറെ ഗ്രന്ഥങ്ങളും മറ്റു വസ്തുക്കളും വിൽക്കുന്ന പേജാണ് ‘സനാതൻ ഷോപ്പ്’ .
വിലക്കുമായി ബന്ധപ്പെട്ട് ഹിന്ദു ജനജാഗൃതി സമിതിയും, സനാതൻ പ്രഭാതും, സനാതൻ സംസ്ഥയും രേഖാമൂലം ഫേസ്ബുക്കിനെ ബന്ധപ്പെട്ടെങ്കിലും, ഫേസ്ബുക്ക് അതിന് മറുപടി നൽകിയിട്ടില്ല. അമേരിക്കയിലെ ഹിന്ദു സംഘടനയായ ‘ഫോറം ഫോർ ഹിന്ദു എവെയ്കനിങ്ങ്’ (FHA) ന്റെ പേജും നിരോധിച്ചിട്ടുണ്ട്.
Post Your Comments