വാഷിങ്ടൺ : കോവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച ശേഷമുള്ള ഇടവേള വര്‍ധിക്കുന്നത് ജനങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കന്‍ ആരോഗ്യ ഉപദേഷ്ടാവ് ഡോ. അന്റണി ഫൗച്ചി. ഇത് പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ മാര്‍ഗനിര്‍ദേശത്തെ കുറിച്ച് സംസാരിക്കവെയാണ് വാക്സിന്‍ ഡോസുകള്‍ തമ്മിലെ ഇടവേള വര്‍ധിപ്പിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്ന് ഫൗച്ചി പറഞ്ഞത്.
ഫൈസര്‍ വാക്സിന്‍ ഡോസുകള്‍ എടുക്കുന്നതിന് മൂന്ന് ആഴ്ച്ചയിലെ ഇടവേളയാണ് ഉത്തമം. മൊഡേണ വാക്സിന്റെ ഇടവേള നാലാഴ്ച്ചയാണ്. ഇവ തമ്മിലെ കാലദൈര്‍ഘ്യം വര്‍ധിക്കുന്നത് ദോഷം ചെയ്യുമെന്നും ഫൗച്ചി പറഞ്ഞു.
Read Also : മമതാ ബാനര്‍ജിക്ക് മാംഗല്യം, കൊൽക്കത്തയിലല്ല: ആശീര്‍വദിക്കാന്‍ ലെനിനിസവും മാര്‍ക്സിസവും
വാക്സിന്‍ ഡോസുകള്‍ തമ്മിലെ ഇടവേള ദീര്‍ഘിച്ചത് മൂലം അത് പ്രശ്നം സങ്കീര്‍ണമാക്കിയതായി നമ്മള്‍ ഇംഗ്ലണ്ടില്‍ കണ്ടു. എന്നാല്‍ വാക്സിന്‍ ലഭ്യത കുറവാണങ്കില്‍, ഇടവേള വര്‍ധിപ്പിക്കേണ്ടി വരുമെന്നും ആന്റണി ഫൗച്ചി വ്യക്തമാക്കി.
Post Your Comments