പൂനെ: കോവിഡ് വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ചൈനയെ പ്രതിക്കൂട്ടിലാക്കി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ വാദം അംഗീകരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞയായ ഡോക്ടര്‍ മൊനാലി രഹല്‍കാര്‍.
കോവിഡ് പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്ന് തന്നെയാണെന്നാണ് പൂനെയിലെ അഘാര്‍കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ബയോ എനര്‍ജി ഗ്രൂപ്പ് ശാസ്ത്രജ്ഞയായ ഡോ. മൊനാലി രഹല്‍കാര്‍ പറയുന്നത്. കോവിഡ് പുറത്തുചാടിയത് വുഹാനില്‍ നിന്നാണെന്നും പ്രകൃതിയില്‍ നിന്നാണ് കോവിഡ് വൈറസ് ഉണ്ടായതെന്ന വാദം അവിശ്വസനീയമാണെന്നും മൊനാലി പറഞ്ഞു.
സാഹചര്യ തെളിവുകള്‍ ചൈനയ്ക്ക് എതിരാണെങ്കിലും വീഴ്ച മറയ്ക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് മൊനാലി ചൂണ്ടിക്കാട്ടി. മൊനാലിയും ഭര്‍ത്താവ് ഡോ. രാഹുല്‍ ബാഹുവിക്കറും കഴിഞ്ഞ കുറേ കാലമായി കോവിഡ് വൈറസിനെ കുറിച്ച് വിശദമായ ഗവേഷണം നടത്തിവരികയാണ്. നേരത്തെ, 2012ല്‍ ചൈനയിലെ മോജിയാങില്‍ ഖനിത്തൊഴിലാളികളെ ബാധിച്ച ന്യുമോണിയ രോഗത്തെക്കുറിച്ചും അതിന് കാരണമായ വൈറസിനെ കുറിച്ചും നടത്തിയ ഇവരുടെ ഗവേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു.
Post Your Comments