ടസ്കാനിയ: പത്തുമാസം മുമ്പ് കോമയിലായി പോയ ഇറ്റാലിയൻ സ്ത്രീ പെൺകുഞ്ഞിന്റെ അമ്മയായി. ടസ്കാനിയിലെ മോണ്ടെ സാൻ സവിനോയിലാണ് സംഭവം. 37കാരിയായ ക്രിസ്റ്റീന റോസി കഴിഞ്ഞവർഷം ജൂലൈയിൽ ഹൃദയാഘാതത്തെ തുടർന്ന് കോമയിലാവുകയായിരുന്നു. ഈ സമയം യുവതി ഏഴുമാസം ഗർഭിണി ആയിരുന്നു. യുവതി കോമയിൽ ആയതോടെ ഡോക്ടർമാർ അടിയന്തിരമായി സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയും റോസി കോമ അവസ്ഥയിൽ തുടരുകയുമായിരുന്നു.
പത്തുമാസത്തെ ചികിത്സയ്ക്ക് ശേഷം അടുത്തിടെ യുവതി ജീവിതത്തിലേക്ക് തിരികെ വന്നു. റോസിയുടെ ഭർത്താവ് ഗബ്രിയേലെ സുസിക്ക് ഇപ്പോഴാണ് തങ്ങളുടെ സന്തോഷം ശരിക്കും ആസ്വദിക്കാൻ കഴിയുന്നത്. കാരണം, അത്രക്കും വലിയ ദുരിതകാലമായിരുന്നു കടന്നു പോയത്. ഓസ്ട്രിയയിലെ ഒരു ക്ലിനിക്കിലേക്ക് യുവതിയെ മാറ്റി. കൂടുതൽ ഗുണകരമായ ചികിത്സയ്ക്ക് വേണ്ടി ആണിത്.
ഇപ്പോൾ ഭാര്യ സ്വയം ശ്വസിക്കുന്നുണ്ടെന്നും ആഹാരം ഇറക്കുന്നുണ്ടെന്ന് ഭർത്താവ് സുസി വ്യക്തമാക്കി. ഇപ്പോഴത്തെ ആരോഗ്യനിലയിലെ പുരോഗതി കണ്ട് കഴിഞ്ഞ കുറച്ചു മാസങ്ങൾ അവൾ കടന്നുപോയ അവസ്ഥകളെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു അത്ഭുതം പോലെ തോന്നുകയാണെന്നും സുസി പറഞ്ഞു. ഇതുവരെ ഏകദേശം ഒരു കോടി 60 ലക്ഷം ഇന്ത്യൻ രൂപയാണ് ഭാര്യയുടെ ചികിത്സയ്ക്കായി യുവാവ് ചിലവഴിച്ചത്.
Post Your Comments