ദില്ലി: കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ ക്ലബ്ബ് ഹൗസ് ചര്‍ച്ച വലിയ വിവാദങ്ങളിലേക്കാണ് കടന്നു പോകുന്നത്. കശ്മീര്‍ വിഷയത്തില്‍ പുനഃപരിശോധന നടപ്പാക്കുമെന്ന് പാക്കിസ്ഥാൻ മാധ്യമപ്രവർത്തകന് ദിഗ്വിജയ് സിംഗ് ക്ലബ് ഹൗസിലൂടെ വാഗ്ദാനം നല്‍കിയത് വിവാദം സൃഷ്ടിക്കുകയാണ്. ചര്ച്ചയുടേതെന്ന പേരില്‍ ഓഡിയോ പങ്കുവച്ച് ട്വിറ്ററില്‍ ബിജെപിനേതാക്കള്‍ അടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനം തിരുത്തുമെന്നാണ് ഇദ്ദേഹം വാഗ്ദാനം നല്‍കിയിരിക്കുന്നതെന്നാണ് ആരോപണം.
”ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ സിഖോ എന്തുതന്നെയാകട്ടെ, മതമൗലികവാദം സമൂഹത്തിന് അപകടകരമാണെന്ന് ഞാന്‍ ആത്മാത്ഥമായി വിശ്വസിക്കുന്നു. മതമൗലികവാദം പരസ്പര വിദ്വേഷത്തിലേക്കും വിദ്വേഷം കലാപത്തിലേക്കും നയിക്കും. എല്ലാവര്ക്കും അവരവരുടെ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാനുള്ള അവകാശമുണ്ടെന്ന് എല്ലാസമൂഹവും മതവിഭാഗങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. ഒരാള്‍ക്കും അവരുടെ വിശ്വാസങ്ങളെയോ വികാരങ്ങളെയോ മതത്തെയോ റദ്ദ് ചെയ്യാന്‍ അവകാശമില്ല” – എന്നുമാണ് ദിഗ്വിജയ് സിംഗിന്റെ വിവാദ പ്രസ്താവനയിൽ പറയുന്നത്.
”ആട്ടിക്കിള്‍ 370 റദ്ദ് ചെയ്തത് മുതല്‍ കശ്മീരില്‍ ജനാധിപത്യമില്ല. അവിടെ മനുഷ്യത്വമില്ല, കാരണം എല്ലാവരെയും അഴിക്കുള്ളിലാക്കി. കോണ്‍ഗ്രസ് ഈ വിഷയം പുനഃപരിശോധിക്കും” – എന്നും ക്ലബ് ഹൌസ് ചര്‍ച്ചയുടെ ക്ലിപ്പില്‍ ദിഗ് വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് ബിജെപി എം പി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. പാക്കിസ്ഥാന്റെയും ചൈനയുടെയും ദുഷ്പ്രവർത്തികള്‍ക്ക് കൂട്ടുനില്ക്കുന്നവരാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയ്ക്ക് കോണ്‍ഗ്രസ് മുക്ത ഭാരതം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments