KeralaLatest NewsNewsIndia

സജിതയേയും റഹ്മാനേയും വീഡിയോ കോൾ ചെയ്ത് ചിന്ത ജെറോം: പോലീസിനോട് റിപ്പോർട്ട് തേടി യുവജന കമ്മീഷൻ

നെന്മാറ: പത്തുവർഷം പ്രണയിനിയെ ആരുമറിയാതെ വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ച യുവാവിന്റെ കഥ പുറംലോകം അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ റഹ്‌മാനെയും സജിതയെയും ഫോണിൽ വിളിച്ച് സംസാരിച്ചുവെന്ന് വ്യക്തമാക്കി യുവജന കമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോം രംഗത്ത്. സജിതയേയും റഹ്മാനേയും വീഡിയോകോളിലൂടെ ബന്ധപ്പെട്ട് സംസാരിച്ചുവെന്ന് ചിന്ത ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

Also Read:ബാഗില്‍ കൊണ്ടുനടന്നത് എന്താണെന്ന് ബിജെപിയും സുരേന്ദ്രനും വ്യക്തമാക്കണമെന്ന് പ്രസീത

‘സജിതയേയും റഹ്മാനേയും വീഡിയോകോളിലൂടെ ബന്ധപ്പെട്ട് സംസാരിച്ചു. യുവജന കമ്മീഷൻ അംഗം അഡ്വ. റ്റി മഹേഷ് ഇവര്‍ താമസിക്കുന്ന പാലക്കാട്ടെ വീട്ടിലെത്തി നേരിട്ട് സംസാരിക്കുകയും വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ഈ സംഭവത്തിൽ പോലീസിന്റെ റിപ്പോർട്ട് യുവജന കമ്മീഷൻ തേടിയിട്ടുണ്ട്’- ചിന്ത ജെറോം വ്യക്തമാക്കി.

അതേസമയം, റഹ്‌മാനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. റഹ്‌മാന്റെ വെളിപ്പെടുത്തലിലൂടെ ഒരു പെൺകുട്ടിക്ക് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. നേരത്തെ, റഹ്‌മാന്റെ വാദങ്ങൾ തള്ളി യുവാവിന്റെ മതാപിതാക്കൾ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button