മുംബൈ: ഈ വർഷത്തെ ഫുട്ബോൾ ടൂർണമെന്റുകളായ യുവേഫ യൂറോ 2020, കോപ അമേരിക്ക 2021 എന്നീ മത്സരങ്ങൾ സോണി സ്പോർട്സ് നെറ്റ്വർക്കിൽ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ആറു ഭാഷകളിൽ യൂറോ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യും. യൂറോ ഈ മാസം 11നാണ് ആരംഭിക്കുന്നത്. ടെൻ 4ലും യൂറോ, കോപ അമേരിക്ക മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യും.
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ഇന്നു മുതൽ ഇറ്റലിയിലെ റോമിൽ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിന്റെ ആദ്യ മത്സരം ജൂൺ 15ന് ഹംഗറിക്കെതിരേയാണ്.
അതേസമയം, ബ്രസീലിയൻ താരങ്ങൾ ബഹിഷ്കരണം പിൻവലിച്ചെങ്കിലും കോപ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ. കോപ അമേരിക്ക ടൂർണമെന്റ് നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ ബ്രസീലിയൻ സുപ്രീം കോടതി ഉടൻ വിധി പറയും. ഞായറാഴ്ച ടൂർണമെന്റ് ആരംഭിക്കാനിരിക്കയെയാണ് പ്രതിഷേധക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
Read Also:- ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
അർജന്റീനയിലെ അതേ കോവിഡ് സാഹചര്യമാണ് ഇപ്പോൾ ബ്രസീലിലും. ഈ സാഹചര്യം കണക്കിലെടുത്താണ് ബ്രസീലിലെ പ്രതിപക്ഷ പാർട്ടികളും ആരോഗ്യപ്രവർത്തകരും താരങ്ങളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയത്. എതിർപ്പ് വകവയ്ക്കാതെ കോപ അമേരിക്കയുമായി മുന്നോട്ടുപോകുമെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജയ്ർ ബോൽസൊനാരോ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
Post Your Comments