മുംബൈ: അമേരിക്കൻ ഇലക്ട്രിക്ക് വാഹനമായ ടെസ്ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ടെസ്ല മോട്ടോർസ് ഇന്ത്യ എനർജി എന്ന സ്ഥാപനം ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ മോഡൽ ത്രീ കാറുകൾ ഉടൻ ഇന്ത്യയിൽ എത്തുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ജൂലായിലോ ഓഗസ്റ്റിലോ പരീക്ഷണ ഓട്ടങ്ങൾക്കായുള്ള മോഡൽ ത്രീ സെഡാനുകൾ ഇന്ത്യയിലെത്തുമെന്നാണ് മണി കണ്ട്രോൾ റിപ്പോർട്ട് ചെയ്യുന്നത്.
പരീക്ഷണ ഓട്ടത്തിനും ഓട്ടമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള അനുമതികൾക്കുമായി ആദ്യ ബാച്ചിലെ മൂന്നു കാറുകൾ മുംബൈയിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതുകൊണ്ടുതന്നെ വർഷാവസാനത്തോടെ തന്നെ ടെസ്ല ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വാഹന വില്പന തുടങ്ങുമെന്നാണ് വിവരം.
Read Also:- ‘യൂണിഫോറിയ’ യൂറോ കപ്പിലെ ‘പന്ത്’
ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ വരെ വാഹനം സഞ്ചരിക്കും. 60 കിലോവാട്ട് ഹൈ പവർ ലിഥിയം അയേൺ ബാറ്ററിയാണ് വിദേശ നിരത്തുകളിൽ ഓടുന്ന മോഡൽ 3 യിൽ പ്രവർത്തിക്കുന്നത്. വൻനഗരങ്ങളിൽ മാത്രമാവും ആദ്യ ഘട്ടത്തിൽ ടെസ്ലയുടെ കാറുകൾ വില്പനയ്ക്കെത്തുക. മുംബൈ, ബെംഗളൂരു, ദില്ലി നഗരങ്ങളിൽ സ്വന്തമായി ഷോറൂം ആരംഭിക്കാനാണ് ടെസ്ലയുടെ പദ്ധതികൾ.
Post Your Comments