ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയതിനെ ചൊല്ലി അഭ്യൂഹം പരക്കുന്നതിനിടെ വിശദീകരണവുമായി ശിവസേന എംപി സഞ്ജയ് റാവുത്ത്. ഇതേപ്പറ്റി അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ റാവുത്ത് മോദി രാജ്യത്തെയും ബിജെപിയിലേയും ഉന്നത നേതാവാണെന്ന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏഴു വര്‍ഷത്തെ കേന്ദ്ര ഭരണത്തിനും വിജയത്തിനും ബിജെപി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു എന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലും വിഷയങ്ങളിലും കേന്ദ്ര സഹായം തേടിയാണ് പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. എന്നാല്‍ സംഘത്തിലെ മറ്റുള്ളവരെ ഒഴിവാക്കി മോദിയും ഉദ്ധവ് താക്കറെയും മാത്രമായി നടന്ന ചര്‍ച്ച അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് പോകരുതെന്ന നിർദേശവും റാവുത്ത് മുന്നോട്ടുവെച്ചു. പ്രധാനമന്ത്രി രാജ്യത്തിന്റേതാണെന്നും , ഒരു പാർട്ടിയുടെതല്ലെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെടരുതെന്നും റാവുത്ത് അഭിപ്രായപ്പെട്ടു.
Post Your Comments