ജീവിതത്തിലെ ചില ദോഷങ്ങളിൽ പ്രധാനമാണ് ശത്രുദോഷവും. ഇത് വഴി നമുക്ക് പല ദോഷങ്ങളും ജീവിതത്തില്‍ നേരിടേണ്ടി വരും. എന്നാൽ ഈ ദോഷങ്ങൾ പൂജകളും വഴിപാടുകളും വഴി മാറ്റാമെന്നാണ് ആചാര്യന്മാര് പറയുന്നത്. കാരണം മനമുരുകിയുള്ള പ്രാർത്ഥനയോളം വരില്ല മറ്റൊന്നും എന്നാണല്ലോ വിശ്വാസം.
അങ്ങനെ ജപിക്കാവുന്ന ചില മന്ത്രങ്ങളെക്കുറിച്ച് നമുക്കറിയാം. ഈ മന്ത്രം ജപിക്കുമ്പോള്‍ ശുദ്ധവും വൃത്തിയുമുണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. ഇതിനായി ആരാധിക്കേണ്ട മൂർത്തിയേയും മന്ത്രവും ചുവടെ ചേർക്കുന്നു..
നരസിംഹം
ഓം നമോഭഗവതേ
നരസിംഹായ നമഃ
ഈ മന്ത്രം 64 ദിവസം 64 തവണ വീതം രണ്ടുനേരം ജപിക്കുന്നത് ഉത്തമം.
സുബ്രഹ്മണ്യന്
ഓം വിശാഖായ നമഃ
ഈ മന്ത്രം 64 ദിവസം 48 തവണവീതം രണ്ടുനേരം ജപിക്കുന്നത് ഉത്തമം.
ഭദ്രകാളി
ഓം രക്തായൈ നമഃ
ഈ മന്ത്രം 108 തവണ രണ്ടുനേരം 12 ദിവസമാണ് ജപിക്കുന്നത് ഉത്തമം.
ദുര്‍ഗ്ഗ
ഓം ജയദുര്‍ഗ്ഗായെ നമഃ
ഈ മന്ത്രം 48 ദിവസം രണ്ടുനേരം 36 തവണ ജപിക്കുന്നത് ഉത്തമം.
ശിവന്
ഓം നമഃ ശിവായ
ഈ മന്ത്രം 108 വീതം 51 ദിവസം രണ്ടുനേരം ജപിക്കുന്നത് ഉത്തമം.
വിഷ്ണു
ഓം നമോ ഭഗവതേ
ഗോവിന്ദായ നമഃ
ഈ മന്ത്രം 54 തവണ രണ്ടുനേരം 64 ദിവസം ജപിക്കുന്നത് ഉത്തമം.
Post Your Comments