ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് രോഗികളെക്കാൾ കൂടുതൽ രോഗമുക്തി നേടിയവരുടെ എണ്ണം. ഇന്ന് പുതുതായി 1,175 പുതിയ രോഗികളും 1,262 രോഗമുക്തിയും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,63,703 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,46,054 ഉം ആയി ഉയർന്നു. ഇന്ന് 18 മരണങ്ങളാണ് കോവിഡ് മൂലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,537 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,112 പേർ കോവിഡ് ചികിത്സയിൽ കഴിയുന്നു. ഇവരിൽ 1,559 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.19 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മക്ക പ്രവിശ്യയിലാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 376, റിയാദ് 258, കിഴക്കൻ പ്രവിശ്യ 179, അസീർ 88, മദീന 77, ജീസാൻ 67, അൽ ഖസീം 41, തബൂക്ക് 26, നജ്റാൻ 19, അൽബാഹ 18, ഹാഇൽ 17, വടക്കൻ അതിർത്തി മേഖല 6, അൽ ജൗഫ് 3.
Post Your Comments