തിരുവനന്തപുരം: ആംബുലൻസ് ജീവനക്കാരും ശ്മശാനങ്ങളിലെ തൊഴിലാളികളും സമൂഹത്തിൽ മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും ഉയർന്ന മാതൃക സൃഷ്ടിക്കുന്നവരാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശ്മശാനത്തിലെ ജീവനക്കാരെയും ആംബുലൻസ് ഡ്രൈവർമാരെയും ആദരിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് തിരുവനന്തപുരത്ത് വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
‘കോവിഡ് മഹാമാരി ലോകജനതയെ ഭീതിയിലാഴ്ത്തിയ നാളുകളാണ് കടന്നു പോകുന്നത്. മൃതശരീരങ്ങൾ പോലും ഉറ്റവർക്കും ഉടയവർക്കും ശരിയാവണ്ണം അന്ത്യകർമങ്ങൾ ചെയ്ത് സംസ്‌കരിക്കാൻ പറ്റാതായ കാലം. ഈ കാലത്തും രോഗഭീതിയെ മറികടന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളികളായി മാറിയവരാണ് ആംബുലൻസ് ഡ്രൈവർമാരും ശ്മശാന തൊഴിലാളികളുമെന്ന്’ അദ്ദേഹം വ്യക്തമാക്കി. അവരെ ആദരിക്കുന്നതിനായി അവസരമൊരുക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Read Also: തിരിച്ചുവരവിന് കരുത്ത് പകരാൻ ബി.ജെ.പി: നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ശശികല
Post Your Comments