KeralaLatest NewsNews

‘ഐഷ സുൽത്താനയല്ല ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാണ് രാജ്യദ്രോഹി’: വിവാദ പരാമർശവുമായി എം വി ജയരാജൻ

ഐഷസുൽത്താനയുടെ പേരിൽ രാജ്യദ്രോഹക്കേസെടുത്തവർ രാജ്യസ്നേഹികളല്ല

കണ്ണൂർ : ലക്ഷദ്വീപിലെ പുതിയ നിയന്ത്രണങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് എന്ന ക്യാമ്പയിനുമായി ഇടതുപക്ഷം രംഗത്തുണ്ട്. ചാനൽ ചർച്ചയ്ക്കിടയിൽ അഡ്മിനിസ്ട്രേറ്ററെ ബയോ വെപ്പൺ എന്ന് വിശേഷിപ്പിച്ച സിനിമാ പ്രവർത്തകയും എഴുത്തുകാരിയുമായ ഐഷ സുൽത്താനയ്ക്കെതിരെ ലക്ഷദ്വീപ് ബിജെപി നേതാക്കന്മാരുടെ പരാതിയിൽ കേസ് എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഐഷ സുൽത്താനയല്ല ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാണ് രാജ്യദ്രോഹി എന്ന വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ രംഗത്ത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ജയരാജന്റെ പരാമർശം.

കുറിപ്പ് പൂർണ്ണ രൂപം

ആയിഷ സുൽത്താനയല്ല ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാണ് രാജ്യദ്രോഹി
======================
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ വിമർശിച്ചതിന്റെ പേരിൽ സിനിമാ പ്രവർത്തകയും എഴുത്തുകാരിയുമായ ആയിഷ സുൽത്താനയെ രാജ്യദ്രോഹക്കേസെടുത്ത് ജയിലിലടക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്.
“നിങ്ങളിൽ ചില പുല്ലു തീനികൾ പൂർണ്ണഗർഭിണിയുടെ വയറു കീറി. കുട്ടിയെ വെളിയിലെടുത്ത് തിന്നതോ, തള്ളയേയും. ഞാൻ പെട്ടെന്ന് ചോദിച്ചു പോയി. ഒരു വികൃത ജന്തുവായി രൂപം മാറിയ അയാൾ കോമ്പല്ലുകൾ കാട്ടി പുരികത്തിൻ വില്ല് കുലച്ചു കൊണ്ട് എന്റെ നേരെ മുരണ്ടു..ക്യാ? ” ഈ വരികൾ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് കടമ്മനിട്ട രാമകൃഷ്ണൻ എഴുതിയ ‘ക്യാ’ എന്ന കവിതയിൽ നിന്നുമാണ്.

read also: ശനി, ഞായർ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ: വാക്സിൻ എടുത്തവരിലൂടെയും രോഗം പടരുന്നുവെന്ന് മുഖ്യമന്ത്രി

ലക്ഷദ്വീപിലെ ക്രൂരതകൾ കാണുന്ന ഏതൊരാളും ഈ കവിതയിൽ വിശേഷിപ്പിക്കുന്നപോലെ അഡ്മിനിസ്ട്രേറ്ററെ വിശേഷിപ്പിച്ചാൽ കുറ്റപ്പെടുത്താനാവില്ല. ആയിഷ സുൽത്താനയുടെ അഡ്മിനിസ്ട്രേറ്ററെക്കുറിച്ചുള്ള വിശേഷണം “ബയോവെപ്പൺ” എന്നാണ്. യഥാർത്ഥത്തിൽ ഗുജറാത്തിൽ ഗർഭിണിയുടെ വയറു കീറി ഗർഭസ്ഥ ശിശുവിനേയും അമ്മയേയും ത്രിശ്ശൂലം കുത്തി കൊലപ്പെടുത്തിയ ക്രൂരതകൾ നടമാടിയത് ഗുജറാത്തിലാണ്. അവിടത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ഇപ്പൊഴത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ചേരുന്ന വിശേഷണം കോമ്പല്ലുകൾ ഉയർത്തിക്കാട്ടി പുരികത്തിൽ വില്ല് കുലച്ച് രൂപം മാറിയ “വികൃതജന്തു” വെന്ന കടമ്മനിട്ടയുടെ വിശേഷണം അല്ലേ.

വിമർശനം രാജ്യദ്രോഹമല്ലെന്നും സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിട്ടും ആയിഷ സുൽത്താനയുടെ പേരിൽ രാജ്യദ്രോഹക്കേസെടുത്തവർ രാജ്യസ്നേഹികളല്ല.നീതിന്യായ വ്യവസ്ഥയുടെ ആരാച്ചാരന്മാരും രാജ്യദ്രോഹികളുമാണ്.
എം വി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button