KeralaLatest NewsNews

എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല, കൂടെ വേണം: പ്രവർത്തകരോട് കെ. സുധാകരൻ

ജനങ്ങൾ കോൺഗ്രസിൻ്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ്

തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തകരോട് ഒന്നിച്ച് നിന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ഒരു വിഷമസന്ധിയിലൂടെയാണ് പാർട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ സാന്നിധ്യം അനിവാര്യമായ ചുറ്റുപാടിൽ പോലും കോൺഗ്രസ് ദുർബലമാകുന്നു എന്നത് ദുഃഖകരമാണ്. ജനങ്ങൾ കോൺഗ്രസിന്‍റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  ലക്ഷദ്വീപ് പ്രശ്‌നം ആളിക്കത്തിച്ച അയിഷ സുല്‍ത്താനയ്‌ക്കെതിരെ കേസ് എടുത്തത് ‘ബയോ വെപ്പണ്‍’ പ്രയോഗത്തിന്

കുറിപ്പിന്റെ പൂർണരൂപം :

കണ്ണൂർ രാഷ്ട്രീയത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി സ്വജീവൻ പോലും തൃണവൽക്കരിച്ച് രാഷ്ട്രീയ എതിരാളികളുമായി മല്ലടിച്ച് ഈ പാർട്ടിയുടെ അസ്തിത്വം നിലനിർത്തിയവരാണ് നിങ്ങൾ.
നിങ്ങളുടെ വിയർപ്പാണ്, നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ചിന്തയാണ് കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ്‌ ഗ്രാമങ്ങളിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് അസ്തിത്വം പകർന്ന അടിസ്ഥാന ഘടകം. ഒരു വിഷമ സന്ധിയിലൂടെയാണ് നാം കടന്നു പോയി കൊണ്ടിരിക്കുന്നത്. കോൺഗ്രസിൻ്റെ സാന്നിധ്യം അനിവാര്യമായ ഈ ചുറ്റുപാടിൽ കോൺഗ്രസ് ദുർബലമാകുന്നു എന്നത് ദു:ഖകരമാണ്.

Read Also  :  വാപ്പയുടെ നിക്കാഹാണ്: കൊച്ചുമ്മയുമായുള്ള ചിത്രങ്ങളുമായി അനാർക്കലി മരയ്ക്കാർ

രാഷ്ട്രിയ എതിരാളികൾ പോലും കോൺഗ്രസ് ശക്തമാകണമെന്ന് ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തിൽ കോൺഗ്രസ്സ് ദുർബലമാകുന്നത് നമുക്ക് ഉൾക്കൊള്ളാൻ കഴിയില്ല.കോൺഗ്രസ് ദുർബലമാകാതിരിക്കാനുള്ള നടപടി നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. ജനങ്ങൾ കോൺഗ്രസിൻ്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുമ്പോൾ നമുക്ക് എങ്ങനെ ഉറങ്ങാൻ പറ്റും?
അത് കൊണ്ട് എൻ്റെ പ്രിയപ്പെട്ടവരോട് ഞാൻ പറയുന്നു ഒരുപാട് രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമ്മകൾ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ചരിത്രം രചിക്കുമ്പോൾ, ആ പ്രസ്ഥാനം തളരുവാൻ നമ്മൾ അനുവദിക്കാൻ പാടില്ല, ഒന്നിക്കണം, കരുത്തോടെ മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണം.

Read Also  :  കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം:സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ

കോൺഗ്രസിൻ്റെ സംഘടനാ പ്രവർത്തന രംഗത്ത് ഈ സംസ്ഥാനത്തെ അമരക്കാരനായി ഹൈക്കമാൻഡ് എന്നെ നിശ്ചയിച്ചത് നിങ്ങൾക്ക് അറിയാമല്ലോ. എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. അത് കൊണ്ട് നമുക്ക് വേണം തോളോട് തോൾ ചേർന്ന് കൊണ്ടുള്ള പ്രവർത്തനം. എല്ലാം മറന്ന് കൊണ്ട് പാർട്ടിക്ക് വേണ്ടി, പാർട്ടിയുടെ അഭിവൃദ്ധിയ്ക്ക് വേണ്ടി, പാർട്ടിയുടെ കരുത്തിന് വേണ്ടി ഒരു ബിന്ദുവിൽ യോജിക്കുവാൻ എന്നെ സ്നേഹിക്കുന്ന, കോൺഗ്രസിനെ സ്നേഹിക്കുന്ന സംസ്ഥാനത്തെ എല്ലാ കോൺഗ്രസ് പ്രവർത്തകരും ഒറ്റകെട്ടായി എൻ്റെ കരങ്ങൾക്ക് ശക്തി പകരുവാൻ ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, പ്രാർത്ഥിക്കുന്നു.

നിങ്ങൾക്ക് എല്ലാവർക്കും എൻ്റെ നമസ്ക്കാരം.
ജയ്ഹിന്ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button