ബംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണ്‍ നീട്ടി. ഒരാഴ്ചയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചുള്ള ലോക്ഡൗണ്‍ ഈ മാസം 21 വരെയാണ് നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന ജില്ലകളില്‍ ബംഗളൂരു നഗരപ്രദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്. ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്ന 11 ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്. ചില ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടെങ്കിലും അവയില്‍ മാറ്റം വരുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments