Latest NewsIndiaNews

കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ്

ന്യൂഡൽഹി : കൊറോണ മഹാമാരിക്കിടയിലും ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ് . കഴിഞ്ഞ മൂന്ന് വർഷമായി നിശ്ചലാവസ്ഥയിലായിരുന്നു ഇന്ത്യയുടെ കാർഷിക കയറ്റുമതി . 2017-18ൽ 38.43 ബില്യൺ യുഎസ് ഡോളർ, 2018-19ൽ 38.74 , 2019 ൽ 35.16 ബില്യൺ യുഎസ് ഡോളർ എന്നിങ്ങനെയായിരുന്നു കയറ്റുമതി കണക്കുകൾ. എന്നാൽ 2020-21ൽ 17.34 ശതമാനം വളർച്ച നേടി ഇന്ത്യയുടെ കയറ്റുമതി 41.25 ബില്യൺ ഡോളറിലെത്തി.

Read Also : ഇന്ധനവില വർധനവിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

കാർഷിക കയറ്റുമതിയിലെ വളർച്ചയുടെ കണക്കുകൾ ഇങ്ങനെ :

2019-20ൽ 2.49 ലക്ഷം കോടി രൂപയാണ് ഇന്ത്യ കയറ്റുമതിയിലൂടെ നേടിയതെങ്കിൽ 2020-21 കാലയളവിൽ 3 ലക്ഷം കോടി രൂപയായി അത് ഉയർന്നു. കയറ്റുമതിയിൽ 22.62 ശതമാനമാണ് വർധനവ്.

2019-20 കാലയളവിൽ ഇന്ത്യയുടെ കാർഷിക അനുബന്ധ ഇറക്കുമതി 20.64 ബില്യൺ യുഎസ് ഡോളറായിരുന്നു .എന്നാൽ 2020-21 ലെ കണക്കുകൾ പ്രകാരം ഇത് 20.67 ബില്യൺ ഡോളറായി ഉയർന്നു .

കാർഷിക ഉൽ‌പന്നങ്ങളുടെ (സമുദ്ര, തോട്ടം ഉൽ‌പന്നങ്ങൾ ഒഴികെ) വളർച്ച 28.36 ശതമാനമാണ്. 2019-20ൽ 23.23 ബില്യൺ ഡോളർ കയറ്റുമതി ചെയ്തപ്പോൾ 2020-21ൽ 29.81 ബില്യൺ ഡോളറായി വർധിച്ചു .

ധാന്യങ്ങളുടെ കയറ്റുമതിയിലും വൻ വളർച്ചയുണ്ടായി. ബസുമതി ഇതര നെല്ലിന്റെ കയറ്റുമതി 136.04 ശതമാനം വർധിച്ച് 4794.54 മില്യൺ ഡോളറായി. ഗോതമ്പ് കയറ്റുമതി 774.17% വർദ്ധിച്ച് 549.16 ദശലക്ഷം ഡോളറായി. മറ്റ് ധാന്യങ്ങളുടെ കയറ്റുമതി 238.28 ശതമാനം ഉയർന്ന് 694.14 ദശലക്ഷം യുഎസ് ഡോളറിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button