മലപ്പുറം: റവന്യൂ പട്ടയ ഭൂമിയില്‍നിന്ന് മുറിച്ച് വില്‍പന നടത്താന്‍ ശ്രമിച്ച തേക്കുതടികള്‍ വനം വകുപ്പ് പിടികൂടി. എടവണ്ണ ചാത്തല്ലൂരിലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നട്ടുവളര്‍ത്തിയ 13 തേക്കുതടികളാണ് നിലമ്ബൂര്‍ നേര്‍ത്ത് ഡിവിഷനിലെ കൊടുമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ പിടികൂടിയത്.
ഭൂവുടമക്കെതിരെ കേസെടുത്തു. പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. മുറിച്ചുമാറ്റിയ തടികള്‍ വനം വകുപ്പ് ഓഫിസില്‍ എത്തിച്ചു. 1978ല്‍ റവന്യൂ പട്ടയം നല്‍കിയ ഭൂമിയിലാണ് സ്വകാര്യ വ്യക്തി റബര്‍ കൃഷി ചെയ്യുന്നത്.
പട്ടയം അനുവദിച്ചപ്പോള്‍ ഇവിടെ മരങ്ങളുണ്ടായിരുന്നില്ല. പിന്നീട് റബറിനൊപ്പം തേക്കും വെച്ചുപിടിപ്പിച്ചു. മകളുടെ വിവാഹാവശ്യത്തിന് ഒന്നരലക്ഷം രൂപയുടെ തേക്ക് മരങ്ങളാണ് സ്ഥലമുടമ മുറിച്ചത്. പട്ടയ ഭൂമിയില്‍നിന്ന് മരങ്ങള്‍ മുറിക്കാന്‍ നിയമപരമായി അനുവാദമില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി.
Post Your Comments