Latest NewsFootballNewsSports

തന്റെ ടീമിൽ നിന്ന് ആരാധകർക്ക് മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം: റൊണാൾഡോ

റോം: യൂറോ കപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2004ൽ ആദ്യ യൂറോ കപ്പ് കളിക്കുമ്പോൾ ഉള്ള പ്രചോദനത്തിനും മേലെയാണ് ഈ യൂറോ കപ്പിന് ഇറങ്ങുമ്പോഴുള്ള പ്രചോദനമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

തന്റെ ടീമിൽ നിന്ന് ആരാധകർക്ക് മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാമെന്നും ടീം പൂർണ്ണ സജ്ജരാണെന്നും റൊണാൾഡോ പറഞ്ഞു. റൊണാൾഡോയുടെ അഞ്ചാം യൂറോ കപ്പാണിത്. ഒരു കിരീടം നേടിയെങ്കിലും ഒരിക്കൽ കൂടെ യൂറോ കപ്പ് പോർച്ചുഗലിൽ എത്തിക്കാനുള്ള ലക്ഷ്യത്തിലാണ് റൊണാൾഡോയും സംഘവും.

Read Also:- കോപ അമേരിക്ക 2021: അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റൻ എന്ന നിലയിൽ താൻ സന്തോഷവാനാണ്. ടീമംഗങ്ങൾക്കും പരിശീലകർക്കും ഒപ്പം പ്രവർത്തിക്കുകയാണെന്നും ഹംഗറിക്കെതിരെ വിജയിച്ച് ടൂർണമെന്റ് തുടങ്ങേണ്ടതുണ്ടെന്നും റൊണാൾഡോ പറഞ്ഞു. ഹംഗറിയെ കൂടാതെ ജർമ്മനി ഫ്രാൻസ് എന്നിവരും പോർച്ചുഗലിന്റെ ഗ്രൂപ്പിലുണ്ട്. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിന്റെ ആദ്യ മത്സരം ജൂൺ 15ന് ഹംഗറിക്കെതിരേയാണ്. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button