ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്. 43,000 ആളുകളില്‍ നിന്ന് അഭിപ്രായം തേടിയതിന് ശേഷമായിരുന്നു പട്ടിക തയ്യാറാക്കിയത്. സ്റ്റേറ്റിസ്റ്റ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഫോബ്സ് പട്ടിക തയ്യാറാക്കിയത്.
Read Also : സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ
സ്വകാര്യ ബാങ്കായ ഡി.ബി.എസ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാമതെത്തി. കാത്തലിക് സിറിയന്‍ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, എസ്.ബി.ഐ എന്നിവയും വരുന്നു.
പട്ടികയില്‍ രണ്ട് പേയ്മെന്റ് ബാങ്കുകളും ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും പേടിഎം പേയ്മെന്റ് ബാങ്കുമാണ് പട്ടികയില്‍ ഇടം പിടിച്ച പേയ്മെന്റ് ബാങ്കുകള്‍.
തമിഴ്നാട്ടില്‍ നിന്നുള്ള കരൂര്‍ വൈശ്യ ബാങ്കാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. ആന്ധ്രപ്രദേശ് സംസ്ഥാന സഹകരണബാങ്കാണ് രാജ്യത്തെ ഏറ്റവും മികച്ച സഹകരണബാങ്ക്.
Post Your Comments