Latest NewsNewsIndia

കോവിന്‍ സൈറ്റ് പൂര്‍ണമായും സുരക്ഷിതം : വാർത്ത വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

സൈറ്റിലെ വിവരങ്ങള്‍ പുറത്തുള്ള മറ്റൊന്നുമായും പങ്കുവെക്കുന്നില്ല

ന്യൂഡല്‍ഹി : കോവിന്‍ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യുന്ന കോവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

സൈറ്റിലെ വിവരങ്ങള്‍ വിശ്വസനീയവും സുരക്ഷിതവുമായ ഡിജിറ്റല്‍ പരിസരത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. കോവിന്‍ ഹാക്ക് ചെയ്യപ്പെട്ടതായി അടിസ്ഥാനരഹിതമായ ചില വാര്‍ത്തകള്‍ കണ്ടു. അവ പ്രഥമദൃഷ്ട്യാല്‍ തന്നെ വ്യാജമാണ്. എന്നിരുന്നാലും വിഷയം കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീമിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയവും ഇ.ജി.വി.എ.സിയും തീരുമാനിച്ചതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Read Also  :  കൊറോണ പ്രതിരോധത്തിനു കൈത്താങ്ങായി സേവാഭാരതിക്ക് പിപിഇ കിറ്റുകള്‍ കൈമാറി സുരേഷ് ഗോപി

സൈറ്റിലെ വിവരങ്ങള്‍ പുറത്തുള്ള മറ്റൊന്നുമായും പങ്കുവെക്കുന്നില്ലെന്ന് വാക്‌സിന്‍ വിതരണത്തിന്റെ എംപവേഡ് ഗ്രൂപ്പ് ചെയര്‍മാന്‍(ഇ.ജി.വി.എ.സി.) ആര്‍.എസ്. ശര്‍മ പറഞ്ഞു. സൈറ്റിൽ രജിസ്റ്റര്‍ ചെയ്തവരുടെ ജിയോ ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണവും അദ്ദേഹം തള്ളി. ആളുകളുടെ ജിയോ ലൊക്കേഷന്‍ കോവിന്‍ ശേഖരിക്കാറില്ലെന്നും ശര്‍മ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button