KeralaLatest NewsNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തത് പതിനായിരിത്തിലധികം പേർ

നിയന്ത്രണങ്ങൾ ലംഘിച്ച 1820 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5368 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1820 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3359 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10697 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 30 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: തമിഴ്​നാട്ടിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി: കൂടുതൽ ഇളവുകൾ നൽകി സ്റ്റാലിൻ സർക്കാർ

തിരുവനന്തപുരം സിറ്റിയിൽ 509 കേസുകൾ രജിസ്റ്റർ ചെയ്തു. 44 പേരാണ് അറസ്റ്റിലായത്. 233 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 998 കേസുകൾ രജിസ്റ്റർ ചെയ്യുകയും 561 പേർ അറസ്റ്റിലാകുകയും 897 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,266 കേസുകളും കൊല്ലം സിറ്റിയിൽ 837 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 509, 44, 233
തിരുവനന്തപുരം റൂറൽ – 998, 561, 897
കൊല്ലം സിറ്റി – 837, 63, 20
കൊല്ലം റൂറൽ – 1266, 75, 207
പത്തനംതിട്ട – 88, 63, 8
ആലപ്പുഴ- 85, 19, 179
കോട്ടയം – 380, 213, 308
ഇടുക്കി – 151, 24, 73
എറണാകുളം സിറ്റി – 201, 104, 54

Read Also: കള്ളപ്പണ കേസില്‍ ബിജെപിക്ക് പങ്കില്ലെന്ന് തെളിഞ്ഞിട്ടും നേതാക്കളെ രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

എറണാകുളം റൂറൽ – 208, 49, 330
തൃശൂർ സിറ്റി – 164, 165, 146
തൃശൂർ റൂറൽ – 33, 26, 232
പാലക്കാട് – 98, 112, 42
മലപ്പുറം – 42, 45, 6
കോഴിക്കോട് സിറ്റി – 54, 54, 36
കോഴിക്കോട് റൂറൽ – 55, 76, 8
വയനാട് – 75, 1, 67
കണ്ണൂർ സിറ്റി – 82, 82, 76
കണ്ണൂർ റൂറൽ – 20, 20, 78
കാസർഗോഡ് – 22, 24, 359

Read Also: കൊടകര കുഴൽപ്പണ കേസ്: അന്വേഷണം നേരിടുന്നവർക്ക് വേവലാതിയെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button